കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വൻവിജയം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും കേന്ദ്രസർക്കാർ ഏജൻസികളും എല്ലാം ഒന്നിച്ചണിചേർന്നു ഇടതുപക്ഷ സർക്കാരിനെതിരെ നടത്തുന്ന വലിയതോതിലുള്ള അപാവാദപ്രചാരണങ്ങളും കടന്നാക്രമണങ്ങളും അതിജീവിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ ഐതിഹാസിക വിജയം കരസ്ഥമാക്കിയത് .
കേരളം പ്രതിസന്ധികൾ നേരിട്ടപ്പോൾ ആ പ്രതിസന്ധികളെ ഒറ്റകെട്ടായി കരുത്തോടെ നേരിട്ട സ.പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാരിനും അതിന്റെ ജനപക്ഷനയങ്ങൾക്കും വികസന കാഴ്‌ചപ്പാടിനുമുള്ള വലിയ അംഗീകാരം ആണ് ഈ ജനവിധി. മഹാമാരിക്കെതിരെ പ്രതിരോധം തീർത്ത്, അന്തിയുറങ്ങാൻ വീടുകൾ പണിതു നൽകി, ക്ഷേമപെൻഷൻ എത്തിച്ച്, എല്ലാവരുടെയും പട്ടിണിയകറ്റി ജനങ്ങളുടെ ജീവിതത്തിൽ നിരന്തരം ഇടപെട്ട ഇടതുപക്ഷബദൽ രാജ്യത്തിനാകെ മാതൃകയാവുകയാണ്
വസ്തുതകളില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു ജനകീയ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് തടയിടാൻ ശ്രമിച്ചവർക്കുള്ള താക്കീതാണു പ്രബുദ്ധരായ മലയാളികൾ നൽകിയത് .
വർഗീയശക്തികൾക്കു കേരളത്തിന്റെ മണ്ണിൽ ഒരു സ്ഥാനവും ഇല്ലെന്നു കേരള ജനത ഉറക്കെപ്രഖ്യാപിച്ചു . കേരളത്തെ മറ്റൊരു യുപിയൊ ഗുജറാത്തോ ഒക്കെ ആക്കാൻ തുനിഞ്ഞിറങ്ങിയ സംഘപരിവാർ ശക്തികളെ വോട്ടർമാർ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ആകെ രണ്ടു മുനിസിപ്പാലിറ്റികളും പത്തോളം പഞ്ചായത്തുകളും മാത്രം ആണ് ബിജെപിയ്ക്ക് നേടാനായത് .
ബിജെപി ഭരണം നേടിയ പാലക്കാട് നഗരസഭയിൽ അവരുടെ പ്രവർത്തകർ നടത്തിയ അഴിഞ്ഞാട്ടം പ്രബുദ്ധ കേരളത്തിന് അപമാനകരമായ സംഭവം ആണ്. ഈ വർഗീയശക്തികളെ കേരളം ജാഗ്രതയോടെ ഇനിയും അകറ്റിനിർത്തേണ്ടത് എന്തുകൊണ്ടാണ് എന്ന് ഈ പ്രകടനം വ്യകതമാക്കുന്നുണ്ട് .
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിച്ച അഴിമതിരഹിത, മതനിരപേക്ഷ നവകേരളത്തിന് അനുകൂലമായി ചിന്തിക്കുകയും വോട്ടുചെയ്യുകയും ചെയ്‌ത എല്ലാവരെയും സമീക്ഷ യുകെ അഭിവാദ്യം ചെയ്യുന്നു
വാർത്ത; ബിജു ഗോപിനാഥ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....