പൊതുജനങ്ങളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കെതിരെ അവബോധമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശവും പൊലീസ് പുറത്തിറക്കി.
ശ്രദ്ധതിരിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വിവിധ മാര്‍ഗങ്ങളാണ് പൊലീസ് പുറത്തിറക്കിയ വീഡിയോയില്‍ വിശദീകരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ വെച്ച് തൊട്ടടുത്ത് നിന്ന് ശരീരത്തിലേക്ക് തുമ്മുകയോ തുപ്പുകയോ ചെയ്യുന്നതാണ് ഇവയില്‍ പ്രധാനം. ഈ സമയത്ത് പെട്ടെന്ന് ശ്രദ്ധ തെറ്റുമ്പോള്‍ സംഘത്തിലെ മറ്റൊരാള്‍ പഴ്‌സോ മറ്റ് വിലപ്പെട്ട സാധനങ്ങളോ അപഹരിച്ച് കടന്നുകളയും. വാഹനത്തിന് തകരാറുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്ന അപരിചിതരെയും സൂക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. നിങ്ങള്‍ പുറത്തിറങ്ങി അവര്‍ക്കൊപ്പം വാഹനം പരിശോധിക്കുമ്പോള്‍ മറ്റൊരാള്‍ വാഹനത്തില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ അപഹരിക്കും. ഇതോടൊപ്പം വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് സമീപത്തുള്ള സീറ്റുകളില്‍ പണമോ ബാഗുകളോ സൂക്ഷിക്കുന്നതും ഒഴിവാക്കണം. മോഷ്ടാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കപ്പെടുമെന്നതാണ് കാരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....