കോട്ടയം ഉള്‍പ്പടെ മധ്യകേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ആയിരകണക്കിന് വോട്ടുകള്‍ക്ക് പിന്നോക്കം പോയിട്ടും രാഷ്ട്രീയ നിരൂപകരുടെ കണക്കിലെ കളില്‍ ജീവശ്വാസം തേടുകയാണ് പിജെ ജോസഫും യു ഡി എഫും
കേരള കോണ്‍ഗ്രസ് മാണിവിഭാഗം ഒന്നിച്ച് യു ഡി എഫില്‍ നിന്നതിനേക്കാളും, കെ എം മാണിയും കൂട്ടരും മാത്രം യു ഡി എഫിനൊപ്പം നിന്നതിനേക്കാളും വിജയമാണ് ഈ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് തട്ടകമായ കോണ്ടം ജില്ലയില്‍ ഇടതുമുന്നണിക്കൊപ്പം നിന്ന് ജോസ് കെ മാണി നേടിയിരിക്കുന്നത്.
2015 ല്‍ മാണി, ജോസഫ് വിഭാഗങ്ങള്‍ ഒരുമിച്ചു നിന്നപ്പോള്‍ കേരള കോണ്‍ഗ്രസിന് (എം) കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 217 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഇക്കുറി ജോസ് വിഭാഗത്തിന് 219 പേരെ വിജയിപ്പിക്കാനായി.
അതായത് ഒന്നിച്ചു നിന്ന കേരളകോണ്‍ഗ്രസിനേക്കാള്‍ കരുത്തിലാണ് ഇടതുപക്ഷവും കേരള കോണ്‍ഗ്രസും ചേര്‍ന്നപ്പോള്‍ കോട്ടയത്തെ മുന്നണി.
കോട്ടയം ജില്ലയിലെ ജോസഫ് വിഭാഗം നേതാവായി തലഉയത്തിനിന്നിരുന്ന മോന്‍സ് ജോസഫിനെ പാടെ തകര്‍ക്കുന്നതായി ജില്ലയിലെ ഇടതുമുന്നണിയുടെ വിജയം.
കടുത്തുരുത്തി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ 2015 ല്‍ കേരള കോണ്‍ഗ്രസിന് ലഭിച്ചത് 58 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളാണ്. ഇത്തവണ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് 52 വാര്‍ഡുകളില്‍ വിജയിക്കാനായി. കഴിഞ്ഞ തവണ 3 പഞ്ചായത്തുകള്‍ ഭരിച്ച എല്‍ഡിഎഫ് ഇത്തവണ കേരള കോണ്‍ഗ്രസ് (എം) കൂടെ എത്തിയപ്പോള്‍ 6 പഞ്ചായത്തുകളില്‍ ഭരണം ഉറപ്പിച്ചു. നാലിടത്ത് യുഡിഎഫിന് മേല്‍ക്കൈ. കിടങ്ങൂരില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഭൂരിപക്ഷമില്ല., ഇവിടെ ജോസഫ് വിഭാഗം സ്വതന്ത്രര്‍ ബി ജെ പിക്കൊപ്പം ചേരാനുള്ള ഒരുക്കത്തിലാണ്. ഇത് ഒഴിവാക്കാന്‍ മോസ് ജോസഫ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഏറ്റുമാനൂരില്‍ കെ സി ജോസഫ്, ഫിലിപ്പ് ജോസഫ്, ജോസഫ് വാഴയ്ക്കന്‍, എത്തിവര്‍ ഒന്നിച്ചു ശ്രമിച്ചിട്ടും കേരള കോണ്‍ഗ്രസിന് (എം) നേട്ടമാണ് ഉണ്ടായത്. നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി 2000 വോട്ടിന്റെ ലീഡ് നേടി. ലോക് സസയില്‍ കോണ്‍ഗ്രസും മാണി ഗ്രൂപ്പും കൂടി നേടിയ ഭൂരിപക്ഷം മറികടന്നാണിത്.
ഇടതുമുന്നണിയുമായി അയ്മനം, , കുമരകം തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ സഖ്യത്തില്‍ എത്താതിരുന്നിട്ടും. 2015 ല്‍ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജോസ് വിഭാഗത്തിന് 8 സീറ്റുകള്‍ ലഭിച്ചു. 2015 ല്‍ ഏറ്റുമാനൂര്‍ നഗരസഭയും 3 പഞ്ചായത്തുകളും യുഡിഎഫ് ഭരിച്ചു. 3 പഞ്ചായത്തുകള്‍ എല്‍ഡിഎഫും. ഇക്കുറി . 4 പഞ്ചായത്തുകള്‍ എല്‍ഡിഎഫിനു ലഭിച്ചു. യുഡിഎഫിന് ലഭിച്ചത് രണ്ടു പഞ്ചായത്തുകള്‍. ഏറ്റുമാനൂര്‍ നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല ഇതില്‍ നേട്ടം കൊയ്തിരിക്കുന്നത് ജോസ് കെ മാണി വിഭാഗമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രാദേശിക പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനുള്ള ജോലി ആരംഭിച്ചുകഴിഞ്ഞു ഇടതു നേതൃത്വം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....