കൃഷി തൊഴിലായി സ്വീകരിച്ചിരിക്കുന്ന കര്‍ഷര്‍ക്ക് സംസ്ഥാനത്ത് ഇനി കൈ നിറയെ കാശ്. സംസ്ഥാന കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ഒരു മാസത്തിനകം 30 ലക്ഷം കര്‍ഷകരെ അംഗങ്ങളാക്കാന്‍ കൃഷി വകുപ്പ് തീരുമാനം എടുത്തിരിക്കുകയാണ്.
. കൃഷി അനുബന്ധ മേഖലകളിലുള്ളവരെയാണ് അംഗങ്ങളാക്കുക. ഇവര്‍ക്കു 3000 മുതല്‍ 5000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതു സംബന്ധിച്ചും ഏകദേശ രൂപമായി.
പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെയും എന്റോള്‍മെന്റിന്റെയും ഉദ്ഘാടനം അടുത്ത മാസം നടത്തും.
എന്റോള്‍മെന്റ് അടുത്ത മാസം അവസാനം ആരംഭിക്കും. ഓണ്‍ലൈനിലൂടെ നടത്താനാണു തീരുമാനം. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ക്കായി കൃഷി ഭവന്‍, അക്ഷയ കേന്ദ്രങ്ങളിലൂടെ നേരിട്ടും അപേക്ഷിക്കാന്‍ അവസരമൊരുക്കും.
പ്രത്യേക ഭവന പദ്ധതിയും ഇഎസ്‌ഐ ആനുകൂല്യങ്ങളും പരിഗണനയിലുണ്ട്. ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനു ബ്രാന്‍ഡഡ് കമ്പനികളുടെ സഹായവും തേടും.
അംഗമാകാന്‍ 100 രൂപയാണു റജിസ്‌ട്രേഷന്‍ ഫീസ്. അംശദായമായി മിനിമം 100 രൂപ അടയ്ക്കണം. 250 രൂപയാണു സര്‍ക്കാര്‍ വിഹിതം. 5 വര്‍ഷത്തിനു ശേഷം പെന്‍ഷന്‍ നല്‍കും.
30 ലക്ഷം കര്‍ഷകരെ അംഗമാക്കാന്‍ കഴിഞ്ഞാല്‍ റജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ മാത്രം 30 കോടി രൂപ ബോര്‍ഡിന് സമാഹരിക്കാം.
സര്‍ക്കാര്‍ വിഹിതം കൂടിയാകുമ്പോള്‍ ലഭിക്കുന്ന തുകയിലെ പലിശ ഉപയോഗിച്ച് അംഗങ്ങള്‍ക്കു പെന്‍ഷന്‍ നല്‍കാനാണ് ആലോചന.
5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചവര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ പെന്‍ഷന്‍ ലഭിക്കും. 18 മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ക്ക് അംഗമാകാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....