മലയാളികള്‍ എന്നും നെഞ്ചിലേറ്റി ആരാധിക്കുന്ന മോഹന്‍ലാലിന്റെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം. തന്റെ ശരീരഭാരം കുറച്ചത് വിവരിച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൊട്ടുപിന്നാലെ തന്നെ വന്‍ സൈബര്‍ ആക്രമണമാണ് വിസ്മയക്ക് നേരിടേണ്ടി വന്നത്. വിസ്മയയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു കീഴിലും അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു താഴെയുമാണ് അസഭ്യത നിറഞ്ഞ കമന്റുകള്‍ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം വിസ്മയ 22 കിലോ ഭാരം കുറച്ചത്തിന്റെ വിശേഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തായ്‌ലാന്‍ഡിലെ ആയോധനകലയുടെ പരിശീലനത്തിലൂടെയാണ് വിസ്മയ ഭാരം കുറച്ചത്. മുമ്പ് പടികള്‍ കയറാനും മറ്റും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ വലുതായിരുന്നെന്നും ഇപ്പോള്‍ ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും വിസ്മയ നന്ദി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇത്തരമൊരു സൈബര്‍ ആക്രമണം.
'അതിനു ഇവളൊക്കെ ഒരു പെണ്ണാണോ', 'പൈസ കൂടിപോയതിന്റെ അഹങ്കാരം', തുടങ്ങിയ ബോഡി ഷെയ്മിങ് കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്. വിസ്മയയുടെ ഫിറ്റ്നസ് ട്രെയ്നര്‍ക്കുനേരെയും അസഭ്യമായ കമന്റുകള്‍ വരുന്നുണ്ട്. ഇത്തരം കമന്റുകള്‍ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....