News Beyond Headlines

11 Monday
May

ഡ്രൈ ക്ലീനിങ് മേഖലയില്‍ ;ഓണ്‍ലൈന്‍ സേവനവുമായി ബ്ലാക്ക് സ്വാന്‍ ഡ്രൈ ക്ലീനേഴ്സ്

 ഡ്രൈക്ലീനിംഗ് മേഖലയില്‍ കേരളത്തിലാദ്യമായി ഓണ്‍ലൈന്‍ സേവനവുമായി ബ്ലാക്ക് സ്വാന്‍ ഡ്രൈ ക്ലീനേഴ്സ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനെയാണ് കമ്പനിയുടെ സേവനങ്ങള്‍ ഉപഭോക്താക്കളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നത്. 2000ല്‍ തൃശൂരിലെ മുണ്ടൂരില്‍ ആരംഭിച്ച ഡ്രൈ ക്ലീനിംഗ്  സേവനം നിലവില്‍ നാല് ജില്ലകളില്‍ ലഭ്യമാണ്. 2021 ഏപ്രില്‍ മുതല്‍  സേവനം  കേരളം മുഴുവന്‍ വ്യാപിപ്പിക്കുവാനാണ് പദ്ധതി.

അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഫാക്ടറി 75ല്‍പ്പരം തൊഴിലാളികളുടെ സഹായത്തോടെ ഏറ്റവും നൂതനമായ  രീതികള്‍ ഉപയോഗിച്ചാണ് ബ്ലാക് സ്വാന്‍ ഡ്രൈ ക്ലീനിംഗ് സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെമിക്കലുകള്‍ ഉപയോഗപ്പെടുത്തി  ഹോട്ട് വാഷ് ചെയ്തും സ്റ്റീം അയണിംഗ് നടത്തിയും ഓരോ തുണിയും കസ്റ്റമേഴ്സിന് കാണാവുന്ന തരത്തില്‍ പ്രത്യേകം കവറുകളിലാക്കി ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കുന്നത്.

അമേരിക്ക, ഇറ്റലി, ബെല്‍ജിയം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത മെഷീനുകളുടെ  സഹായത്താല്‍, കറകള്‍, കളറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് ഇറക്കുമതി ചെയ്ത കെമിക്കലുകള്‍ ഉപയോഗിച്ച് സ്പോട്ടിങ് മെഷീനുകളുടെ സഹായത്തോടെയുള്ള പ്രത്യേക പരിചരണവും ബ്ലാക്ക് സ്വാന്‍ ഉറപ്പുനല്‍കുന്നു. കൂടാതെ, വസ്ത്രങ്ങള്‍  കളര്‍ ചെയ്യുക, കീറിയ വസ്ത്രങ്ങള്‍  ഡാര്‍ണ്‍ ചെയ്തുകൊടുക്കുക, സാരി നെറ്റ് ആന്‍ഡ് ഫാള്‍ ഫിക്സിംഗ്, ആല്‍റ്ററേഷന്‍ വര്‍ക്ക്, കാര്‍പെറ്റ്, ബ്ലാങ്കെറ്റ്, ബെഡ്സ്പ്രെഡ്സ്,കര്‍ട്ടന്‍, ഡോള്‍ വാഷിംഗ് ഇങ്ങനെ ഒരേ കുടക്കീഴില്‍   വസ്ത്രങ്ങളുടെ പൂര്‍ണ്ണ സംരക്ഷണവും, പരിചരണവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക് സ്വാന്‍  സ്വന്തമായി  നിര്‍മ്മിച്ച  മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായത്തോടെ ഫ്രീ ഹോം പിക്കപ്പും ഡെലിവറി സര്‍വീസും കമ്പനി ആരംഭിച്ചിട്ടുണ്ട്. കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....