കേരളത്തിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും തുടര്‍വികസന ചര്‍ച്ചയ്ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജില്ലയിലെത്തും. നാട്ടകം മണിപ്പുഴയിലെ പാംഗ്രൂം ഓഡിറ്റോറിയത്തില്‍ പകല്‍ നാലിനാണ് പരിപാടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണിക്കുണ്ടായ വന്‍ ജനകീയ പിന്തുണക്കുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പര്യടനം. നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തില്‍ ജില്ലയുടെ വികസന ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹാര നിര്‍ദേശങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി എത്തുന്നത്. വിവിധ തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. സഭകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതിനും സമയം കണ്ടെത്തു. കൊല്ലത്ത് ഒരു കരയോഗം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ആസ്ഥാന ജില്ലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ല എന്നുള്ളത് വലിയ പ്രത്യാശയാണ് നല്‍കുന്നത്.
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുകൂടിയാണ് മുഖ്യമന്ത്രിയുടെ പര്യടനം. സാങ്കേതിക വിദഗ്ധര്‍, പ്രൊഫഷണലുകള്‍, ചെറുകിട വ്യവസായ മേഖലയിലെ പ്രതിനിധികള്‍, വിവിധ വ്യാപാര സംഘടനാപ്രതിനിധികള്‍, ടൂറിസം-ഹൗസ്ബോട്ട് മേഖലയിലെ പ്രതിനിധികള്‍, പ്രമുഖ സഹകാരികള്‍, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍, റബര്‍-നെല്‍ കൃഷി മേഖലയിലുള്ളവര്‍, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, ആരോഗ്യമേഖലയിലെ സംഘടനാപ്രതിനിധികള്‍, കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, പരിസ്ഥിതി മേഖലയിലെ വിദഗ്ധര്‍, ബസ് ഉടമാ പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായാണ് കോട്ടയത്ത് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. കോവിഡ് സാഹചര്യമായതിനാലാണ് പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....