കോവിഡ് 19 ന്റെ രണ്ടാംവരവിനെ ഉത്കണ്ഠയോടെയാണ് ബ്രിട്ടനിലെ ജനസമൂഹം നോക്കികാണുന്നത് . വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന പുതിയ ശ്രേണിയിലുള്ള വൈറസിന്റെ ആവിർഭാവം ആശങ്കയുണർത്തുന്നുണ്ട് .
കോവിഡിന്റെ ആരംഭ ഘട്ടത്തിൽ യുകെയിലെ വിദ്യാർത്ഥികളും ജോലിക്കാരും സന്ദർശകരും അടങ്ങുന്ന മലയാളി സമൂഹം വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി സമീക്ഷ യുകെ ഹെൽപ്‌ഡെസ്‌ക് ആരംഭിക്കുകയും ഒട്ടേറെപ്പേർക്ക് സഹായങ്ങൾ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്.
കോവിഡ് 19 ആശങ്കകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാനും അവർക്കു വേണ്ട സഹായങ്ങളും വിവരങ്ങളും നൽകുവാനും വേണ്ടി സമീക്ഷ യുകെ കമ്മ്യൂണിറ്റി ഹെൽപ്‌ഡെസ്‌ക് പുനരാരംഭിക്കുകയാണ് .
കോവിഡ് 19 രോഗത്തെക്കുറിചു മലയാളി സമൂഹത്തിനുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും അവരെ NHS നിർദ്ദേശിക്കുന്ന ശരിയായ വിവരങ്ങളിലേക്കു നയിക്കാനും വേണ്ടി ആരോഗ്യരംഗത്തുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് സമീക്ഷയുടെ മെഡിക്കൽ ഹെൽപ്‌ഡെസ്‌ക്..
ലോക്ക്ഡൌൺ മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിസമൂഹത്തിനു വേണ്ട സഹായങ്ങളും ഉപദേശങ്ങളും നല്കാൻ ഒരു പ്രത്യേക ടീം ആണ് തയ്യാറായിട്ടുള്ളത് .
ഫൈനാൻസ് , ലീഗൽ , പാരന്റൽ ആൻഡ് ചൈൽഡ് കെയർ തുടങ്ങിയ മേഖലകളിലും സ്‌നേഹപൂർണമായ ഉപദേശനിർദേശങ്ങളുമായി സമീക്ഷയുടെ ഹെൽപ് ലൈൻ 24 മണിക്കൂറും തുറന്നിരിക്കുന്നതായിരിക്കും.
യുകെ യുടെ എല്ലാ പ്രവിശ്യകളിലുമായി 25 ബ്രാഞ്ചുകൾ ഉള്ള വളരെ വിപുലമായ നെറ്റ്‌വർക്ക് ആണ് സമീക്ഷയ്ക്കുള്ളത് . ഈ വിഷമകരമായ ഘട്ടത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഏവർക്കും സഹായത്തിനായി സമീക്ഷ പ്രവർത്തകർ ഉണ്ടാവുമെന്നും സമീക്ഷയുടെ ഹെൽപ് ലൈൻ മുഴുവൻ സമയവും പ്രവർത്തിക്കുമെന്നും സമീക്ഷ ദേശിയ സമിതിക്കു വേണ്ടി സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു
വാർത്ത; ബിജു ഗോപിനാഥ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....