കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കണ്ണൂരിലും യുഡിഎഫില്‍ പൊട്ടിത്തെറി. രൂക്ഷമായ യുഡിഎഫിലെ പൊട്ടിത്തെറി ജില്ലാ തലത്തിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പുറത്തേക്ക് എന്നതാണ് പുതിയ വാര്‍ത്ത. യുഡിഎഫില്‍ ഇപ്പോള്‍ ലീഗിന്റെ അപ്രമാദിത്വമാണ് നടക്കുന്നതെന്നാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് വിഷയമുന്നയിച്ച് പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റും പദവികളും ആവശ്യപ്പെടുമെന്ന് ലീഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന തലത്തില്‍ യുഡിഎഫില്‍ ലീഗ് പിടി മുറുക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇതിന് പിന്നാലെയാണ് ജില്ലാ യുഡിഎഫ് സംവിധാനങ്ങളിലും ഇത്തരം അഭിപ്രായങ്ങള്‍ ഉയരുന്നതെന്നത് വളരെ ശ്രദ്ധേയമാണ്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആകെ വിജയിക്കാന്‍ കഴിഞ്ഞ ഒരേഒരു കോര്‍പറേഷനായ കണ്ണൂര്‍ കോര്‍പറേഷനില്‍ മേയറെ തീരുമാനിച്ചത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരിലെ വോട്ടെടുപ്പിലൂടെയാണെന്നതും കോണ്‍ഗ്രസിന്റെ ദയനീയ സ്ഥിതി വ്യക്തമാക്കുന്നു. മേയര്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കെ സുധാകരന്‍ പിന്‍തുണച്ച പികെ രാഗേഷിനെതിരെ രണ്ട് വോട്ടിനാണ് കെ സുധാകരന്റെ എതിരാളി ടിഒ മോഹനന്‍ മേയര്‍ സ്ഥാനത്തേക്ക് ജയിച്ചത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടിഒ മോഹനന് 11 വോട്ടുകളാണ് ലഭിച്ചത്. കെസുധാകരന്റെ നോമിനി പികെ രാഗേഷിന് ലഭിച്ചത് 9 വോട്ട് മാത്രമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....