കേരളത്തിലെ പുതിയ രാഷ്ട്രീയ തരംഗമായ ട്വന്റി ട്വന്റിയെ ഒപ്പം നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് ആലോചന .
എറണാകുളം ജില്ലയില്‍ നിയമസഭാ സീറ്റുകള്‍ അടക്കം നല്‍കി അവരെ കൂടെക്കൂട്ടാനാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ആദ്യം ഒരു പഞ്ചായ്തില്‍ മാത്രമായിരുന്ന 20-20 ഈ തിരഞ്ഞെടുപ്പില്‍ നേടിയ നേട്ടമാണ് അവരെ വലയിലാക്കാന്‍ യു ഡി എഫിനെ പ്രേരിപ്പിക്കുന്നത്.
കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട പഞ്ചായത്തുകള്‍. ഇതില്‍ ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും അവര്‍ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല. എറണാകുളം ജില്ലാ പഞ്ചായത്തിലും ഇത്തവണ ട്വന്റി 20 പ്രതിനിധിയുണ്ട്. കോലഞ്ചേരി ഡിവിഷനില്‍നിന്നാണ് അവരുടെ സ്ഥാനാര്‍ത്ഥി വിജയിച്ചത്. എല്‍ ഡി എഫും യു ഡി എഫും സംയുക്തമായി പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ സാഹചര്യത്തിലാണ് ട്വന്റി 20 യുടെ വിജയം.
ഇവരര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് എറണാകുളം ജില്ലയില്‍ സീറ്റ് നല്‍കാം എന്നതാണ് നിലവിലെ വാഗ്ദാനം.
അതുമാത്രമല്ല നിലവിലല്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന കരുതല്‍ വികസനം എന്നീ മുദ്രാവാക്യങ്ങളെ ട്വന്റി ട്വന്റിയെ ഒപ്പം നിര്‍ത്തി മറികടക്കാം എന്നും എ ഗ്രൂപ്പ് കണക്കുകൂട്ടുന്നു.
നിലവില്‍ അടിപതറി നില്‍ക്കുന്ന യു ഡി എഫിന് പുതിയ ഒരു സംഘം ചിട്ടയായ പ്രവര്‍ത്തകരെ കിട്ടുന്നതിനും ഈ മുന്നണി കൂട്ടായ്മ സഹായിക്കും എന്നുള്ളതാണ് നേതാക്കളുടെ വിലയിരുത്തല്‍.
വികസനം, ക്ഷേമപ്രവര്‍ത്തനങ്ങള്‍. ഇതാണ് ട്വന്റി 20 മുന്നോട്ടുവെയ്ക്കുന്ന മുഖ്യ വാഗ്ദാനം. കിഴക്കമ്പലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പരിപാടികളും മുന്‍നിര്‍ത്തിയാണ് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് അവര്‍ വ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ തങ്ങളെ സ്വീകരിച്ചത് എന്നാണ് ഈ കൂട്ടായ്മ സ്വയം വിലയിരുത്തുന്നത്. അത്തരം ഒരു ഗ്രൂപ്പ് തങ്ങളിലേക്ക് എത്തിയാല്‍ കേരളത്തിലെ ജനങ്ങളുടെ കൂട്ടായ്മ എന്ന മുദ്രാവാക്യം കേരളം മുഴുവന്‍ പരക്കാന്‍ അത് ഇടയാക്കുമെന്നും , കോട്ടയം, ഇടുക്കി, ആലപ്പുഴ , തൃശൂര്‍ ജില്ലകളിലും യു ഡി എഫിന് നിഷ്പക്ഷ വോട്ട് ലഭിക്കാന്‍ അത് ഇടയാക്കുമെന്നും കണക്കാക്കിയാണ് നീക്കം.
കിറ്റക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പദ്ധതി പ്രകാരം കമ്പനി രൂപം നല്‍കിയ സൊസൈറ്റിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെ മദ്യവര്‍ജ്ജനം അടക്കമുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ചാണ് അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്.
കമ്പനി നിയമിച്ച സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഓരോ വീടുകളും കയറിയിറങ്ങി അവരുടെ ജീവിതനിലവാരവും ആവശ്യങ്ങളും രേഖപ്പെടുത്തി. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ താഴെ തട്ടിലുള്ളവര്‍, മധ്യവര്‍ഗക്കാര്‍, അതിനും മുകളില്‍ നില്‍ക്കുന്നവര്‍ എന്നിങ്ങനെ മൂന്നു തട്ടുകളായി തിരിച്ച് ആര്‍ക്ക് വേണ്ടത് നല്‍കിയാണ് അവരെ പാര്‍ട്ടിയുമായി അടുപ്പിച്ചത്.
തുടക്കകാലത്ത് യു ഡി എഫ് വിരുദ്ധചേരിയിലായിരുന്നു ട്വന്റി ട്വന്റി എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തകരിലും നേതാക്കളിലും ഭൂരിഭാഗവും യു ഡി എഫ് അനുകൂലികളാണ്.
കുഞ്ഞാലിക്കുട്ടിയാണ്ഈ നീക്കത്തിന് ഇപ്പോള്‍ ചരട് വലികള്‍ നടത്തുന്നത്. വ്യവസായ ഗ്രൂപ്പുകളിലൂടെ സമര്‍ദ്ദം ചെലുത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....