കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഇടതുപക്ഷത്ത് ജനങ്ങളുടെ ഇടയിലെ സ്റ്റാര്‍ പൊളിറ്റീഷ്യന്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ എല്ലാവര്‍ക്കും പറയാനുള്ളൂ ആരോഗ്യമന്ത്രി കെ കെ ശൈലജ.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാര്‍ മിനിസ്റ്റര്‍ ഇവിടെ മത്‌സരിക്കുന്നു എന്നതാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ച . പുതിയ പാര്‍ട്ടികളുടെ മുന്നണി പ്രവേശനമാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ കാരണം. സി പി എം നേതാക്കളില്‍ ആരും തന്നെ ഒരു പ്രതികരണവും നടത്തിയിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ സജീവമാണ്.
പുതിയ ഘടകക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മിനും ലോക്താന്ത്രിക് ജനതാദളിനും (എല്‍ജെഡി).വേണ്ടി
വ ഇടതു മുന്നണിക്ക് ജില്ലയില്‍ 2 നിയമസഭാ സീറ്റുകള്‍ മാറ്റിവയ്‌ക്കേണ്ടി വരും;
യുഡിഎഫില്‍ ആയിരുന്നപ്പോള്‍ ഈ രണ്ടു പാര്‍ട്ടികളും മത്സരിച്ച മണ്ഡലങ്ങള്‍ ജില്ലയിലുണ്ട്. ജനതാദള്‍ യുഡിഎഫില്‍ ആയിരുന്നപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ മത്സരിച്ചത് മുന്‍ മന്ത്രിയും ഇപ്പോള്‍ ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റുമായ കെ.പി.മോഹനനാണ്. മോഹനനോടു മത്സരിച്ചാണ് കെ.കെ.ശൈലജ കൂത്തുപറമ്പില്‍നിന്നു ജയിച്ചു മന്ത്രിയായത്.
ഇത്തവണ കൂത്തുപറമ്പ് എല്‍ജെഡിക്കു വിട്ടു കൊടുക്കേണ്ടി വന്നാല്‍ ശൈലജയ്ക്ക് പുതിയ മണ്ഡലം കണ്ടെത്തേണ്ടി വരും. സീറ്റ് കിട്ടിയില്ലങ്കില്‍ മോഹനനെ യു ഡി എഫില്‍ തന്നെ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
മുന്‍ മന്ത്രി പി.ആര്‍.കുറുപ്പിന്റെ കാലംതൊട്ട് സോഷ്യലിസ്റ്റുകളുടെ സ്വാധീന മേഖലയാണ് ഇപ്പോള്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിന്റെ ഭാഗവും പഴയ പെരിങ്ങളം മണ്ഡലവുമായിരുന്ന പ്രദേശം. അതുമാത്രമാണ് ഈ രീതിയില്‍ ആള്‍അലമുള്ള സോഷിലിസ്റ്റ് ഏരിയ.
അതുകൊണ്ടു തന്നെ കൂത്തുപറമ്പ് മണ്ഡലം എല്‍ജെഡി ആവശ്യപ്പെടനാണ് സാധ്യത.
ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളുള്ളതില്‍ കഴിഞ്ഞതവണ സിപിഎം മത്സരിച്ചത് 9 സീറ്റുകളിലാണ്. സിപിഐക്കും കോണ്‍ഗ്രസ് എസിനും ഓരോ സീറ്റ് നല്‍കി. സിപിഎം 7 സീറ്റുകളില്‍ ജയിച്ചു. സിപിഐക്കു നല്‍കിയ സീറ്റില്‍ അവര്‍ പരാജയപ്പെട്ടു.
കോണ്‍ഗ്രസ് എസിനു നല്‍കിയ സീറ്റില്‍ വിജയിച്ചു. മൊത്തം 8 സീറ്റാണ് എല്‍ഡിഎഫിന് ജില്ലയിലുള്ളത്. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചു ജയിച്ചവര്‍ മാറണമെന്ന നിലപാടാണു സിപിഎം പിന്തുടരുന്നത് അങ്ങനെ വന്നാല്‍ സി.കൃഷ്ണന്‍ (പയ്യന്നൂര്‍), ജയിംസ് മാത്യു (തളിപ്പറമ്പ്), ടി.വി.രാജേഷ് (കല്യാശേരി) എന്നിവര്‍ മാറിയേക്കാം.
ഈ മൂന്നു മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ കെ കെ ശൈലജ മത്‌സരിക്കുമെന്ന വാദത്തിനാണ് കൂടുതല്‍ പ്രാചാരം .അതുപോലെ ശൈലജയുടെ നാട് മട്ടന്നൂര്‍ മണ്ഡലത്തിലാണ്. ആ മണ്ഡലത്തിലെ പ്രതിനിധിയാണ് നിലവില്‍ മന്ത്രി ഇ.പി.ജയരാജന്‍. അദ്ദേഹത്തിന്റെ നാട് കല്യാശേരി മണ്ഡലത്തിലാണ്. ആ നിലയ്ക്ക് ശൈലജ മട്ടന്നൂരിലേക്കും ജയരാജന്‍ കല്യാശേരിയിലേക്കും പരിഗണിക്കപ്പെടും എന്ന വാട്‌സാപ്പ് നിരീക്ഷണങ്ങളും വന്നു കഴിഞ്ഞു.
രണ്ടു തവണ തുടര്‍ച്ചയായി മട്ടന്നൂരില്‍ മത്സരിച്ച ഇ.പി.ജയരാജന് മന്ത്രിയെന്ന പരിഗണന നല്‍കി വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കാതിരിക്കില്ല.
പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വിട്ടുവീഴ്ചകള്‍ ഉണ്ടായെങ്കില്‍ മാത്രമെ സി.കൃഷ്ണന്‍, ജയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവര്‍ക്ക് വീണ്ടും അവസരം കൈവരൂ.
ഇടതു മുന്നണിക്കൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസ് എമ്മിന് ജില്ലയില്‍ സീറ്റ് നല്‍കാനുള്ള സാധ്യത കുറവാണ്. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ അവര്‍ക്കു കിട്ടിക്കൊണ്ടിരുന്ന മണ്ഡലം തളിപ്പറമ്പായിരുന്നു. സിപിഎം സുരക്ഷിത മണ്ഡലമായി കണക്കാക്കുന്ന തളിപ്പറമ്പ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കാന്‍ ഇടയില്ല. സിപിഐ മത്സരിക്കുന്ന ഇരിക്കൂര്‍ നല്‍കിയേക്കും അതിന് അവരുടെ ജില്ലാ നേതൃത്വവും തയാറാണ്. വന്നേക്കാം.
പുതിയ പാര്‍ട്ടികളെ മുന്നണിയില്‍ എടുക്കുമ്പോള്‍ ചെയ്യേണ്ടി വരുന്ന വിട്ടുവീഴ്ചയെന്ന നിലയില്‍ കൂത്തുപറമ്പും ഇരിക്കൂറും എല്‍ജെഡിക്കും കേരള കോണ്‍ഗ്രസ് എമ്മിനുമായി നല്‍കുമ്പോള്‍ സിപിഎമ്മിനും സിപിഐക്കും അതു സഹിക്കാവുന്ന നഷ്ടം മാത്രമാകും.
ഇടതുമുന്നണി കോണ്‍ഗ്രസ് എസിനു നല്‍കിയ മണ്ഡലമാണു കണ്ണൂര്‍. രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു വേണ്ടിയാണ് ഈ സീറ്റ് സിപിഎം നല്‍കിയത്. കടന്നപ്പള്ളി മത്സരിക്കാനില്ലെങ്കില്‍ ആ സീറ്റ് കോണ്‍ഗ്രസ് എസിനു കിട്ടാന്‍ ഇടയില്ല. അങ്ങനെ വന്നാല്‍ ഇരിക്കൂറിനു പകരം ജില്ലയില്‍ മറ്റൊരു സീറ്റെന്ന സിപിഐയുടെ ആവശ്യം ഇതിലൂടെ പരിഹരിക്കപ്പെടും.
കഴിഞ്ഞ തവണ എം.വി.നികേഷ് കുമാര്‍ മത്സരിച്ച അഴീക്കോടോ, കടന്നപ്പള്ളി മാറിയാല്‍ കണ്ണൂരോ സിപിഐക്കു കിട്ടിയേക്കാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....