പാലായില്‍ ജയിച്ചതിന്റെ കരുത്ത് കാണിച്ച് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ വില പേശാനിറങ്ങിയ മാണി സി കാപ്പന് തിരിച്ചടി.
താരിഖ് അന്‍വറിനെ മുന്നില്‍ നിര്‍ത്തി കാപ്പന്‍ നടത്തിയ നീക്കങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തുടക്കത്തില്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പീതാംബരന്‍ മാസ്റ്ററും കാപ്പനെ പിന്തുണച്ചിരുന്നു. എന്‍സിപിയുടെ ദേശീയ നേതാവ് ശരത് പവാറിന്റെ പിന്തുണയോടെ മറുകണ്ടം ചാടാമെന്ന് കാപ്പന്‍ കരുതി.
എന്നാല്‍ ഗതാഗത മന്ത്രി കൂടിയായ എകെ ശശീന്ദ്രന്‍ തദ്ദേശത്തിലെ ഫലം ഇടതിന് അനുകൂലമായതിന്റെ കണക്കുകള്‍ സഹിതം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ നടത്തിയ മുംബൈ ഓപ്പറേഷന്‍ വിജയിച്ചെന്നാണ് സൂചന. ശരത് പവാര്‍ ഒരിക്കലും കേരളത്തില്‍ ഇടതു പക്ഷത്തെ ഇനി കൈവിടില്ല.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. കേരളത്തിലും തദ്ദേശത്തില്‍ സംഭവിച്ചത് അതു തന്നെയാണ്. അതുകൊണ്ട് ആ സംവിധാനത്തിലേക്ക് പോകണ്ട പകരം അടുത്ത ഘട്ടത്തില്‍ എം പി സ്ഥാനം എന്ന നിലയിലേക്ക് വളരാനുള്ള വഴിതേടാനാണ് നിര്‍ദേശം.
ജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യം മാത്രമേ മുമ്പോട്ട് വയ്ക്കൂ. സീറ്റ് എണ്ണം ആര്‍ക്കും വിട്ടുകൊടുക്കില്ല. അങ്ങനെ സീറ്റ് നഷ്ടം ഉണ്ടാകാതെ ഇടതു പക്ഷത്ത് തുടരാനാണ് പവാറിനും താല്‍പ്പര്യം
കോണ്‍ഗ്രസില്‍ നിന്ന് ഇമേജുള്ള ചെറുപ്പക്കാരെ ഒപ്പം കൊണ്ടുവരാനുള്ള നീക്കവും ശശീന്ദ്രന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനുംപവാര്‍ പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. താരീഖ് അന്‍വറിനോട് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ പിന്‍തുണയ്ക്കും സംസ്ഥാനത്തില്‍ അതുവേണ്ടന്നമറുപടി പവാര്‍ നല്‍കികഴിഞ്ഞു. ഫലത്തില്‍ മാണി സി കാപ്പന്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.
കാപ്പന്റെ പിടിവാശിക്ക് വഴങ്ങെണ്ടന്നും , ജോസ് കെ മാണിയുടെ അവകാശ വാദം നൂറു ശതമാനവും ന്യായമാണെന്നാണ് നിലവില്‍ സിപിഎം നിലപാട്. അതുകൊണ്ട് ് പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കുവനാണ് സാധ്യത. കോട്ടയത്ത് കേരളാ കോണ്‍ഗ്രസിനുള്ള സ്വാധീനം കൂടി തിരിച്ചറിഞ്ഞാണ് ഇത്. . ഇടതുപക്ഷത്ത് തുടര്‍ന്നാലും നിലവിലെ സാഹചര്യത്തില്‍ കോട്ടയത്തിന് പുറത്തേ പകരം സീറ്റ് കിട്ടാനും ഇടയുള്ളൂ. അവിടെ മറ്റ് നേതാക്കളേ മത്സരിക്കൂ. അതുകൊണ്ട് തന്നെ മാണി സി കാപ്പന്‍ നിരാശയിലാണ്.
പിജെ ജോസഫ് സീറ്റ് പരസ്യമായി കാപ്പന് നല്‍കുകയും ചെയ്തപ്പോള്‍ മാധ്യമങ്ങളില്‍ താരമായതാണ്. പക്ഷെ ആ ഒപ്പറേഷന് നേതൃത്വം നല്‍കിയ മീഡിയ സെക്രട്ടറിയെ തന്നെ കാപ്പന്‍ കൈ വിട്ടനിലയിലാണ്.
മാണി സാ കാപ്പന്‍ ഏതായാലും യുഡിഎഫില്‍ എത്തുമെന്ന് തന്നെയാണ് പിജെ ജോസഫ് ഇപ്പോഴും പറയുന്നത്. അങ്ങനെ എങ്കില്‍ സീറ്റും കൊടുക്കും. പക്ഷേ അതിന് എന്‍സിപിയുടെ ഔദ്യോഗിക പരിവേഷം ഉണ്ടാകില്ല. മാണി സി കാപ്പന് പുതിയ പാര്‍ട്ടി തന്നെ ഉണ്ടാകേണ്ടി വരും. പാലായില്‍ മറ്റൊരു മികച്ച സ്ഥാനാര്‍ത്ഥിയെ വയ്ക്കാന്‍ കോണ്‍ഗ്രസിനും ഇല്ല. അതുകൊണ്ട് മാണി സി കാപ്പനെ പാലായിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസും അംഗീകരിക്കുമെന്നാണ് പി ജെ കണക്കു കൂട്ടുന്നത്. പക്ഷെ ജോസഫ് വാടയ്ക്കന്‍, ടോമി കല്ലാനി തുടങ്ങിയ പാലാ സീറ്റ് മോഹിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ട് അവര്‍ കാപ്പന്‍ യു ഡി എഫില്‍ വരുന്നതിനെതിരെ നീകക്ം തുടങ്ങിക്കഴിഞ്ഞു. ഐ ഗ്രൂപ്പ് ഒരു ഘട്ടത്തിലും ഇതിനെ അംഗീകരിക്കില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് പക്ഷത്തെ തോല്‍പിക്കാന്‍ കാപ്പനെ യുഡിഎഫില്‍ എത്തിച്ചേതീരൂ എന്നു ജോസഫ് വാദിക്കുന്നു. സിറ്റിങ് സീറ്റ് നിഷേധിക്കുന്ന മുന്നണിയില്‍ തുടരാന്‍ കഴിയില്ലെന്ന് മാണി സി.കാപ്പന്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചിരുന്നു. എന്നാല്‍ തദ്ദേശത്തിലെ ഇടതു നേട്ടം പവാറിനെ സ്വാധീനിച്ചു. ഇതോടെ മാണി സി കാപ്പനൊപ്പം നില്‍ക്കാന്‍ പവാര്‍ താല്‍പ്പര്യക്കുറവ് കാട്ടുകയായിരുന്നു. ഇനി ആകെയുള്ള വഴി പിജെ ജോസഫിന്റെ പാര്‍ട്ടിയില്‍ ചേരുകയാണ്. അതിനുള്ള വഴികളും കാപ്പന്‍ ആലോചിക്കുന്നുണ്ട്. സിറ്റിങ്ങ് എം എല്‍ എ എന്ന നിലയില്‍ ജോസഫിനു കാപ്പനും സീറ്റ് കിട്ടുകയും ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....