ആര്‍പ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന്് കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ തമ്മിലടി കോട്ടയത്ത് തുടരുന്നു. അന്ന് ആര്‍പ്പുക്കരയിലെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് പഞ്ചാക്കാരനും ഉമ്മന്‍ചാണ്ടിയുടെ ബന്ധവും കെ പി സി സി നേതാവുമായ കുഞ്ഞില്ലമ്പള്ളിയും തമ്മില്‍ കസേര എടുത്തായിരുന്നു അടി എങ്കില്‍ ഇന്നലെ അടിയുടെ പൂരമായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പോരും തമ്മിലടിയും പരാജയശേഷമുള്ള അവലോകന യോഗത്തിലും. പരാജയം അവലോകനം ചെയ്യാന്‍ കഴിഞ്ഞദിവസം കോട്ടയം ഡിസിസിയില്‍ ചേര്‍ന്ന യോഗത്തിനിടെ വാക്കേറ്റമുണ്ടായി. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടന്ന യോഗത്തിലുണ്ടായ പൊട്ടിത്തെറികളുടെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസിലെ കൂട്ടക്കുഴപ്പം.
ഈരാറ്റുപേട്ട ബ്ലോക്കിലെ വിഷയം ചര്‍ച്ച ചെയ്യന്നതിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് വാക്കേറ്റത്തിലും കയ്യാം കളിയിലും ഏര്‍പ്പെട്ടത്. ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ് ഇല്യാസ് സംസാരിക്കുന്നതിനിടെ ആനന്ദ് പഞ്ഞിക്കാരന്‍ ബഹളം വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ഇരാറ്റുപേട്ടയില്‍വച്ച് ജോസഫ് വാഴയ്ക്കനെ തടഞ്ഞിരുന്നു. ഇതിന് കാരണക്കാരന്‍ ഇല്യാസാണെന്ന് പറഞ്ഞാണ് ബഹളം കൂട്ടിയത്. ഇതിനെ ചെറുക്കാന്‍ ഒരുവിഭാഗം രംഗത്തെത്തി. പിന്നീട് കുഞ്ഞ് ഇല്ലമ്പളളിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ബഹളം കൂട്ടിയ ഇരുവിഭാഗത്തിനുമെതിരെ തിരിഞ്ഞപ്പോള്‍ യോഗം പെട്ടെന്ന് അവസനിപ്പിച്ചു നേതാക്കള്‍ കാറില്‍ ഓടിക്കയറി.
ജില്ലയിലെ രാഷ്ട്രീയ സമവാക്യം തെറ്റിച്ചതും മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങളും പരാജയ കാരണമായെന്നും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉത്തരവാദിയാണെന്നും ഒരുവിഭാഗം ആരോപിച്ചു. പഞ്ചായത്തുകളില്‍ മത്സരിച്ചവര്‍ക്ക് 5000 രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തവണ നല്‍കിയില്ല. 39 ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിയുടെ നിയമസഭംഗത്വ സുവര്‍ണ ജൂബിലിക്കായി ചെലവഴിച്ചെന്ന് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ മറുപടി ഒരുവിഭാഗം മുഖവിലക്കെടുത്തില്ല. അഴിമതി ഉണ്ടെന്നാണ് പരാതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....