തൃശ്ശൂര്‍ ജില്ല ഉറ്റുനോക്കുന്ന പോരാട്ടത്തില്‍ സ്ഥാനാര്‍ത്ഥികളായി
തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷന്‍ തെരഞ്ഞെടുപ്പ് ജില്ലയൊന്നാകെ ഉറ്റുനോക്കുന്ന ഒന്നാണ്. നേരത്തെ ഇടതുസ്ഥാനാര്‍ത്ഥിയായ അഡ്വ എംകെ മുകുന്ദന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ജയിച്ചാല്‍ ഭരണം ഉറപ്പിക്കാം എന്നതാണ് എല്‍ഡിഎഫ് ആലോചനയെങ്കില്‍ വിജയിച്ചാല്‍ നിലവില്‍ മേയറായ കോണ്‍ഗ്രസ് വിമതനായ മേയറെ കൂട്ടി ഭരണം തിരിച്ചു പിടിക്കാമെന്നതാണ് യുഡിഎഫ് തന്ത്രം. കൂടുതല്‍ വോട്ടുകള്‍ നേടാനാണ് ബിജെപി ശ്രമം.
മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറെയാണ് ഇടതുമുന്നണി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അഡ്വ മഠത്തില്‍ രാമന്‍കുട്ടിയാണ് സ്ഥാനാര്‍ത്ഥി. 2000ല്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായിരുന്നു രാമന്‍കുട്ടി. 1987 മുതല്‍ അയ്യന്തോള്‍ പഞ്ചായത്തംഗംവും 1995ല്‍ വൈസ് പ്രസിഡണ്ടുമായിരുന്നു. 2015ല്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായ കെ രാമനാഥനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന പുല്ലഴി കഴിഞ്ഞ തവണയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇക്കുറി പുല്ലഴി സ്വന്തമാക്കി കോര്‍പ്പറേഷന്‍ ഭരണത്തിലേക്ക് പോകാനാണ് യുഡിഎഫ് ശ്രമം.ബിഡിജെഎസിനായിരുന്നു നേരത്തെ എന്‍ഡിഎ സീറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തന്നെയാണ് മത്സരിക്കുന്നത്. ബിജെപി മുന്‍ ജില്ലാ കമ്മറ്റി അംഗം സന്തോഷ് പുല്ലഴിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് 24, യുഡിഎഫിന് 23 എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ സീറ്റ് നില. കോണ്‍ഗ്രസ് വിമതന്‍ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....