വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ച് രൂപീകരിച്ച ബിഡിജെ എസിനെകൊണ്ട് വലിയഗുണമില്ലന്ന് തിരിച്ചറിഞ്ഞ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ പങ്കാളിയെ തേടുന്നു.
തുഷാര്‍വെള്ളാപ്പള്ളിക്ക് ഇഴവ സമുദായത്തിനകത്ത് വലിയ ആവേശം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് ബിജെപി സംഘപരിവാര്‍ നേതൃത്വം രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനെ അസംതൃപ്തരെ മുന്നില്‍ നിര്‍ത്തി പുതിയ ഒരു പാര്‍ട്ടിരൂപീകരണത്തിനും ബിജെപി ദേശീയ നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്. തീവ്രവര്‍ഗീയ നിലപാട് സ്വീകരിക്കാത്ത യുവനേതാക്കളെ റാഞ്ചാനാണ് മറ്റൊരു നീക്കം. സ്വന്തം മണ്ഡലങ്ങളില്‍ വേരോട്ടമുള്ള ആളുകളെ കണ്ടത്തി അവരെ മതസരിപ്പിക്കുകയായിരിക്കും. പരാജയപ്പെട്ടാല്‍ കേന്ദ്രത്തില്‍ പദവിയാണ് ഓഫര്‍.
ബി ഡി ജെ എസ് ആവശ്യപ്പെടുന്ന നിയമസഭാ സീറ്റുകള്‍ നല്‍കേണ്ടതില്ലന്ന് ബിജെ പി സംസ്ഥാന സമിതി കേന്ദ്രനേതാക്കളെ അറിയിച്ചിട്ടുണ്ട്. 20000 വോട്ട് നേടാന്‍ സാധിക്കുന്ന ജനസമൂഹത്തില്‍ പിന്‍തുണയുള്ള 10 നേതാക്കള്‍ പോലും തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം ഇല്ല എന്നാണ് മുരളീധരവിഭാഗത്തില്‍വിലയിരുത്തല്‍.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചില മേഖലകളില്‍ എസ് എന്‍ ഡി പി ശാഖാ നേതാക്കളെ രംഗത്ത് ഇറക്കി പ്രവര്‍ത്തനം നടത്തിയതല്ലാതെ ഒരു സംഘടനാ പരിപാടി പോലും ഈ പാര്‍ട്ടിക്ക് കേരളത്തില്‍ ഇല്ലന്ന് ആര്‍ എസ് എസ് ബിജെപി ക്ക് റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. ഇവരുടെ അവകാശ വാദത്തെ വിശ്വസിച്ചതാണ് പല ജില്ലകളിലും ബിജെപി പിന്നില്‍ പോകാന്‍ കാരണമെന്നാണ് സംഘപരിവാര്‍ വിലയിരുത്തല്‍ . അതില്‍ ഇവരെ ഒഴിവാക്കി പുതിയ മികച്ച രാഷ്ട്രീയ നേതാക്കളെ മുന്നില്‍ നിര്‍ത്തിയുള്ള മുന്നണി രൂപീകരണത്തിനാണ് നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നടത്തുന്ന കേരള യാത്ര യുടെ ഭാഗമായിട്ടണ് ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
സമുദായ നേതാക്കളുമായും പ്രമുഖരുമായും യാത്രയ്ക്കിടെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ തിരഞ്ഞെടുപ്പിനു സജ്ജമാക്കുകയും ലക്ഷ്യമിടുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയ സ്ഥലങ്ങളിലും വോട്ടുവിഹിതം വര്‍ധിച്ചയിടങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കും. സംസ്ഥാന നേതാക്കള്‍ മണ്ഡലങ്ങളില്‍ തങ്ങി പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പ്രധാന നേതാക്കള്‍ക്കൊപ്പം സമൂഹത്തിലെ പ്രമുഖരെയും മത്സരരംഗത്തിറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടാകാനാണു സാധ്യത.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിലൂടെ ആദ്യമായി നേമത്ത് അക്കൗണ്ട് തുറന്നതിനൊപ്പം തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട്, മലമ്പുഴ, ചാത്തന്നൂര്‍, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മഞ്ചേശ്വരത്ത് 89 വോട്ടിനാണ് കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്. അതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ 10 സീറ്റിനാണ് ബിജെപി നോട്ടമിടുന്നത്. സ്വതന്ത്രരെ നിര്‍ത്തി മൂന്നു സീറ്റും ലക്ഷ്യമിടുന്നു. 2021- 21 സീറ്റ് എന്ന കാംപയ്‌നാണ് പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. 2026 കേരളത്തില്‍ ഭരണം പിടിക്കുക എന്നാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....