കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ നേതൃത്വത്തെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നീക്കം തുടങ്ങി.
കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ എം പി മാരെ കളത്തില്‍ ഇറക്കുകയാണ് രാഹുല്‍ കേരളത്തിലെ കോണ്‍ഗ്രസ് ചില നേതാക്കളുടെ പോക്കറ്റ് പാര്‍ട്ടി ആകുന്നത് ദേശീയ തലത്തില്‍ തിരിച്ചടി ആകുന്നുണ്ട് ഈ സാഹചര്യത്തിലാണ് ഹൈക്കമാണ്ട് ഇടപെടല്‍.
കേരളത്തിലെ നിയന്ത്രണം രാഹുല്‍ ഏറ്റെടുക്കുന്നതിനുവേണ്ടി ലോക്സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ജാഥകള്‍ നടത്താന്‍ എംപിമാരോട് ആവശ്യപ്പെട്ടും. പാര്‍ലമെന്റ് സമ്മേളനം ഒഴികെയുള്ള ദിവസങ്ങളില്‍ മണ്ഡലങ്ങളില്‍ തങ്ങി, തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് എംപിമാര്‍ ചുക്കാന്‍ പിടിക്കണം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും കേരളത്തിലെത്തും. സോണിയ ഗാന്ധി എത്തില്ല. രാഹുലിന്റെ സജീവ ഇടപെടലുകള്‍ കേരളത്തിലുണ്ടാകും.
എന്നാല്‍ ഈ നീക്കത്തിനോട് കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്ത് അടക്കം പുതുമുഖത്തെ എത്തിക്കാന്‍ വേണ്ടി നടത്തുന്ന നീക്കം കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെയും അനുയായികളുടെയും വിലയിരുത്തല്‍ അതിനാല്‍ സ്വന്തം ശക്തി കേന്ദ്രങ്ങളില്‍ കരുത്ത് കാട്ടാന്‍ സ്വന്തം പാരിപാടികളുമായി മുന്നോട്ടു നീങ്ങുകയാണ് ഉമ്മന്‍ചാണ്ടി.
ഇതിന് തുടക്കമെന്ന നിലയില്‍ കോട്ടയത്ത് നാളെ കര്‍ഷക യാത്ര നടത്തുകയാണ് ഉമ്മന്‍ചാണ്ടി. തന്റെ പി ആര്‍ സംഘങ്ങള്‍ വഴി കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളെയും നാളത്തെ പരിപാടിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. പുതുപ്പള്ളിയില്‍ അടക്കം കോണ്‍ഗ്രസ് പിന്നോക്കം പോയത് ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനാല്‍ പുതുപള്ളിയില്‍ നിന്ന് കേരളത്തിലെ പ്രചരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിനിടെ മാണി സി കാപ്പനുമായി ഉമ്മന്‍ചാണ്ടി ചില ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
മധ്യകേരളം പൂര്‍ണ്ണമായി തന്റെ കൈപ്പിടയില്‍ ആക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം . ഇവിടുത്തെ നിയമസഭാ സീറ്റുകളില്‍ തന്റെ അനുയായികള്‍ക്ക് മതസരിക്കാന്‍ സീറ്റ് എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളില്‍ പകുതി തങ്ങള്‍ക്ക് വേണം എന്നുള്ളതാണ് ഉമ്മന്‍ചാണ്ടി ഗ്രൂപ്പിന്റെ ആവശ്യം.
കഴിഞ്ഞ നിയമസഭാ സീറ്റ് വിഭജന ചര്‍ച്ചയില്‍ സോണിയാഗാന്ധിയും രാഹുലും തന്റെ ആവശ്യങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് പിണങ്ങി മടങ്ങിയ ഉമ്മന്‍ചാണ്ടി ഇപ്പോഴും അകന്നു തന്നെ നില്‍ക്കുകയാണ്. വേണമെങ്കില്‍ കേരളത്തില്‍ 25 സീറ്റുകളില്‍ ഉറ്റയ്ക്ക് മത്‌സരിക്കാനുള്ള ത്രാണ എ ഗ്രൂപ്പിനുണ്ടെന്നാണ് അവരുടെ വിലയിരുത്തല്‍.
വി എം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. ക്ലീന്‍ ഇമേജുള്ളവരെ മുന്നില്‍ നിര്‍ത്താനാണ് നീക്കം. സര്‍വ്വേയാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്വാധീനം ചെലുത്തുകയെന്നും സൂചനയുണ്ട്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംസ്ഥാന ജാഥ നടത്തണമെന്ന അഭിപ്രായവും ഹൈക്കമാന്‍ഡിനുണ്ട് ഇത് താരീഖ് അന്‍വര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു അതിനു പിന്നാലെയാണ് പുതുപ്പള്ളിയിലെ കര്‍ഷക ജാഥ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....