നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. ജസ്റ്റിസ് നാരായണ കുറുപ്പ് അധ്യക്ഷനായ കമ്മിഷനാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തിയത്. രാജ്കുമാര്‍ ക്രൂര മര്‍ദനത്തിന് ഇരയായിരുന്നതായി റീ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമാക്കി.
ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന രാജ്കുമാറിനെ 2019 ജൂലൈ 21നാണ് പീരുമേട് സബ് ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റഡി മരണമാണെന്ന് ആരോപണം ഉയര്‍ന്നതോടെ എട്ട് പൊലീസുകാരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. കേസിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദം മൂലം സര്‍ക്കാര്‍ ജസ്റ്റിസ് നാരായണക്കുറുപ്പിനെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചു.
കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കി. ഹൃദ്രോഗിയായിരുന്ന രാജ്കുമാറിന് മര്‍ദനം മൂലമാണ് ന്യൂമോണിയ ബാധ ഉണ്ടായതെന്ന് റീ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമായി. തുടര്‍ന്ന് കേസില്‍ നിര്‍ണായക കണ്ടെത്തലുകളാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തിയത്. ഒന്നര വര്‍ഷത്തിനിടെ രാജ് കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി.നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐയുടെ മുറിയില്‍ വച്ചും ഒന്നാം നിലയിലെ വിശ്രമ മുറിയില്‍ വച്ചും മര്‍ദിച്ചതായുള്ള സാക്ഷികളുടെ മൊഴികള്‍ വസ്തുതാപരമാണന്ന് കമ്മീഷന്‍ കണ്ടെത്തി. ഈ മൊഴികളുടെ എല്ലാം പശ്ചാത്തലത്തിലാണ് രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിട്ടുള്ള വീഴ്ചകളും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പിക്കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....