കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്റ് അടുത്ത ദിവസം തന്നെ ചര്‍ച്ചയ്ക്ക്. ഇപ്പോള്‍ ഇല്ലങ്കില്‍ ഇനി കോണ്‍ഗ്രസില്ല എന്ന മുദ്രാവാക്യമാണ് നേതാക്കളുടെ ചര്‍ച്ച നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കിയാല്‍ ദേശീയ തലത്തില്‍ തന്നെ ബി ജെ പി ക്ക് കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ സാധിക്കും അതുകൊണ്ട് എങ്ങനെയെങ്കിലും കേരളത്തില്‍ ഒറ്റയ്ക്ക് 60 സീറ്റ് പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗുമായി ആദ്യം തന്നെ സീറ്റുധാരണ ഉണ്ടാക്കിയ ശേഷമായിരിക്കും നേതാക്കള്‍ മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച് ഇരിക്കുക. നിലവിലെ ധാരണ അനുസരിച്ച് ലീഗ് ചോദിക്കുന്ന സീറ്റ് അവര്‍ക്ക് നല്‍കും. 30 സീറ്റില്‍ വരെ ലീഗും ലീഗിന്റെ സ്വതന്ത്രരും കൂടി മതരിക്കാനാണ് തീരുമാനം.
ജോസഫ് ഗ്രൂപ്പിന് 6 സീറ്റാവും നല്‍കുക. അനൂപ് ജേക്കബിന്റെ സീറ്റിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ആര്‍ എസ് പിക്ക് രണ്ട് സീറ്റ് കിട്ടും. ഇടതപക്ഷത്തുനിന്ന് പിണങ്ങി എത്തുന്നവര്‍ക്കായി 2 സീറ്റ് വരെ മാറ്റിവയ്ക്കും.
കോണ്‍ഗ്രസ് 100 സീറ്റ് മതസരിച്ച് കുറഞ്ഞത് 60 സീറ്റ് നേടുകയാണ് ലക്ഷ്യം. 50 സീറ്റ് യുവജനങ്ങള്‍ക്കും വനികള്‍ക്കുമായി മാറ്റി വയ്ക്കും ബാക്കി 50നാണ് മുതിര്‍ന്ന നേതാക്കള്‍ അങ്കം കുറിക്കുക.
പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളില്‍ ജയിക്കാന്‍ ഉറപ്പുള്ള സീറ്റുകള്‍, 50:50 സാധ്യതയുള്ള സീറ്റുകള്‍, തീരെ സാധ്യത കുറഞ്ഞ സീറ്റുകള്‍ എന്നിങ്ങനെ വേര്‍തിരിക്കും. പകുതി സാധ്യത ജയത്തിലേക്കെത്തിക്കാനും തീരെ സാധ്യത കുറഞ്ഞയിടത്ത് കടുത്ത മത്സരമുണ്ടാക്കാനും എന്തൊക്കെ ചെയ്യണമെന്നതിനും പ്രത്യേക ആസൂത്രണമുണ്ടാക്കും.
പാര്‍ട്ടിക്ക് മാത്രം 60 കിട്ടിയാല്‍ പിന്നെ ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ സീറ്റും കൂട്ടിയാല്‍ ഭരണമെന്നാണ് പ്രതീക്ഷ. എഐസിസി സെക്രട്ടറിമാരായ വിശ്വനാഥനും പിവി മോഹനും ഐവാന്‍ ഡിസൂസയും സംസ്ഥാനത്ത് തുടര്‍ന്ന് മണ്ഡലതലത്തില്‍ ചര്‍ച്ച തുടരും. ബൂത്ത് തലം മുതലുള്ള മാറ്റം മുതല്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന അഭിപ്രായവും എഐസിസി പ്രതിനിധികള്‍ തേടും.
മൂന്ന് സ്ഥിരം എഐസിസി സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനും പുറമെ അശോക് ഗെലോട്ട് അടക്കം മൂന്ന് പുതിയ നേതാക്കളെ കൂടി നിയോഗിച്ചതും ദില്ലി പിടിമുറുക്കുന്നതിന്റെ സൂചനയാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ് വന്നാലും കുഴപ്പമില്ലന്ന നിലപാടിലാണ് ഗലോട്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ കൂടി കണക്കിലെടുത്താണ് മുതിര്‍ന്ന അംഗം കൂടിയായ ഗെലോട്ടിനെ കൊണ്ടുവന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....