പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ തന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന് ആരംഭിച്ചത്. രാവിലെ ഒന്‍പത് മണിയോടെ നിയമസഭയില്‍ എത്തിയ ഗവര്‍ണറെ മുഖ്യന്ത്രിയും സ്പീക്കറും ചേര്‍ന്ന് ഡയസിലേക്ക് നയിച്ചു.
ഗവര്‍ണര്‍ നിയമസഭയിലേക്ക് പ്രവേശിപ്പിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റിരുന്നു. സര്‍ക്കാര്‍ രാജി വെക്കണം, അഴിമതി ഭരണം തുലയട്ടെ, കള്ളക്കടത്ത് സര്‍ക്കാര്‍ രാജിവയ്ക്കട്ടെ എന്നെല്ലാം പ്രതിപക്ഷം മുദ്രാവാക്യമായി വിളിച്ചു.
ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കാനായി മൈക്കിന് അടുത്ത് എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തടസ്സവാദവുമായി എഴുന്നേറ്റു നിന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മൈക്ക് അതിനോടകം ഓഫാക്കിയിരുന്നു. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ മുതല്‍ പ്ലക്കാര്‍ഡും മുദ്രാവാക്യവുമായി പ്രതിപക്ഷവും ഒരു വശത്ത് നിലയുറപ്പിച്ചു. ബഹളം വച്ച് പ്രതിപക്ഷ അംഗങ്ങളോട് ശാന്തരാവാനും നയപ്രസംഗം വായിക്കുക എന്ന തന്റെ ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഭരണഘടനാപരമായ ചുമതലയാണ് ഞാന്‍ നിയമസഭയില്‍ നിര്‍വഹിക്കുന്നത്. ഗവര്‍ണര്‍ തന്റെ ചുമതല സഭയില്‍ നിര്‍വഹിക്കുമ്പോള്‍ അതു തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണ് - ബഹളം വച്ച പ്രതിപക്ഷത്തോടായി ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ മൂന്ന് തവണ ഗവര്‍ണര്‍ പ്രസംഗത്തിനിടെ അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. പിന്നെ പ്രസംഗം തുടങ്ങി പത്ത് മിനിറ്റ് പൂര്‍ത്തിയാകും മുന്‍പ് നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ച് അവര്‍ നിയമസഭയില്‍ നിന്നും പുറത്തേക്ക് പോയി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....