നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയില്‍ പികെ കൃഷ്ണദാസും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. തയ്യാറെടുപ്പുകളുടെ ഭാഗമായി കാട്ടാക്കടയിലെ വാടകവീട്ടിലേക്ക് കൃഷ്ണദാസ് ഇന്ന് മുതല്‍ താമസം മാറും. നേമത്ത് കുമ്മനവും വീടെടുത്തിട്ടുണ്ട്. കെ.സുരേന്ദ്രന്‍ മത്സരിക്കുന്നതില്‍ കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ഒരു മുഴം മുമ്പെ കളത്തിലിറങ്ങാനുള്ള പാര്‍ട്ടിനിര്‍ദ്ദേശപ്രകാരമാണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചവര്‍ താമസം തന്നെ മണ്ഡലത്തിലേക്ക് മാറ്റിയത്. 2016 തെരഞ്ഞടുപ്പിന് ശേഷവും കൃഷ്ണദാസ് കാട്ടക്കടയില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സംസ്ഥാനത്ത് ആദ്യമായി താമര വിരിഞ്ഞ നേമത്ത് രാജഗോപാലിന് പകരക്കാരനായാണ് കുമ്മനം രാജശേഖരന്‍ എത്തുന്നത്. കരമനയ്ക്ക് സമീപത്തുള്ള വാടകവീടാണ് കുമ്മനത്തിനായി കണ്ടെത്തിയത്.തദ്ദേശതെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപി വോട്ട് വിഹിതത്തില്‍ മുന്നിലെത്തിയ നേമം ബിജെപി നേതാക്കളെല്ലാം മോഹിക്കുന്ന സീറ്റാണ്. എന്നാല്‍ ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയുടെ ബലത്തില്‍ ഇവിടെ കുമ്മനം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയായിരുന്നു.
മറ്റൊരു എ പ്ലസ് മണ്ഡലമായി ബിജെപി വിലയിരുത്തിയ വട്ടിയൂര്‍കാവില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ വിവി രാജേഷിനാണ് സാധ്യത. തിരുവനന്തപുരം സെന്‍ട്രലില്‍ സുരേഷ് ഗോപി അല്ലെങ്കില്‍ എസ് സുരേഷ് അല്ലെങ്കില്‍ നടന്‍ കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കഴിഞ്ഞതവണ വി മുരളീധരന്‍ ഇറങ്ങിയ കഴക്കൂട്ടത്ത് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നു. പക്ഷെ സംസ്ഥാന പ്രസിഡണ്ട് മത്സരിക്കണമോ വേണ്ടയോ എന്നതില്‍ കേന്ദ്ര നേതൃത്വമായിരിക്കും തീരുമാനമെടുക്കുക. കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശിനും മഞ്ചേശ്വരത്ത് ശ്രീകാന്തിനുമാണ് മുന്‍തൂക്കം. പാലക്കാട്, തൃശ്ശൂര്‍ സീറ്റുകളിലേക്ക് പാര്‍ട്ടി സന്ദീപ് വാര്യരെ പരിഗണിക്കുന്നു .പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്റെ പേര് ആദ്യഘട്ടത്തില്‍ ഒരു മണ്ഡലത്തിന്റേയും സാധ്യതാ പട്ടികയില്‍ ഇല്ല. അടുത്തയാഴ്ച ദില്ലിയില്‍ കേന്ദ്ര നേതൃത്വവുമായി ശോഭ ചര്‍ച്ച നടത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഇരുപതിലേറെ എ പ്ലസ് മണ്ഡലങ്ങളിലെങ്കിലും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് കളത്തിലിറങ്ങാനാണ് ബിജെപിയുടെ നീക്കം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....