ആട്ടിന്‍ പറ്റങ്ങളെ പൊലെ അഴിച്ച് വിട്ടാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നത് ഇക്കാരണം കൊണ്ടാണെന്നും ജില്ലാ നേതൃയോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു. ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിനെതിരെയും കൊടിക്കുന്നില്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. എഐസിസി പ്രതിനിധി പങ്കെടുത്ത യോഗത്തിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.
തദ്ദശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം എല്ലാ ജില്ലകളിലും എഐസിസി പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ നടക്കുന്നത്. കൊല്ലത്ത് നടന്ന നേതൃയോഗത്തില്‍ തെക്കന്‍ കേരളത്തിന്റെ ചുമതല വഹിക്കുന്ന പി.വിശ്വനാഥന്‍ പങ്കെടുത്തു. അച്ചടക്കമില്ലാത്ത പ്രവര്‍ത്തനം മൂലമാണ് ജില്ലയില്‍ കൊണ്‍ഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വന്നതെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി. പറഞ്ഞു.
ആട്ടിന്‍ പറ്റങ്ങളെ പോലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്‍കി വിട്ടാല്‍ ആരും വിജയിക്കില്ല. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ദൗത്യം പാര്‍ട്ടി ഏറ്റെടുക്കണം ഇതോന്നും സംഭവിക്കാത്തത് മൂലമാണ് ജില്ലയില്‍ കനത്ത പരാജയം നേരിടെണ്ടി വന്നതെന്നും കൊടിക്കുന്നില്‍ യോഗത്തില്‍ വിമര്‍ശിച്ചു. നിര്‍ജീവമായ ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിടുന്ന കാര്യത്തിലും യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു.
നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍ നിയമ സഭാ തിരഞ്ഞെടുപ്പിലും വലിയ തിരിച്ചടി കൊല്ലത്ത് ഉണ്ടാകുമെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ മുന്നറിയിപ്പ് നല്‍കി.നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ അഴിച്ച് പണി ജില്ലയിലെ പാര്‍ട്ടിയില്‍ ആവശ്യമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ എഐസിസി പ്രതിനിധി വിശ്വനാഥനെ ബോധ്യപ്പെടുത്തി. ബ്ലോക്ക് മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും പങ്കെടുത്ത ശേഷമാണ് എ.ഐ.സി.സി യുടെ പ്രതിനിധി കൊല്ലത്ത് നിന്നും മടങ്ങിയത്. ജനുവരി 26 ന് ശേഷം ബ്ലോക്ക്, മണ്ഡലം തലം മുതല്‍ പാര്‍ട്ടിയില്‍ അഴിച്ച് പണി ഉണ്ടാവാനാണ് സാധ്യത.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....