ഇടതുപക്ഷത്തിന് ബാലികേലാ മലയായിരുന്ന കോട്ടയം ജില്ലയില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ലഭിച്ച മിന്നുന്ന വിജയം മുന്നണി രാഷ്ട്രീയത്തില്‍ വീണ്ടും കോട്ടയത്തെ ശ്രദ്ധാ കേന്ദ്രമാക്കുന്നു.
മലപ്പുറത്തെ സീറ്റുകള്‍ ലീഗ് ഉറപ്പിക്കുന്നതുപോലെ കോട്ടയത്തെ നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നതാണ്. പരമാവധി രണ്ട് സീറ്റുകള്‍ വരെയാണ് ഇടതുപക്ഷത്തിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ വൈക്കം, ഏറ്റുമാനൂര്‍ സീറ്റുകള്‍ക്ക് പുറമെ പാലായും ഇപ്പോള്‍ ഇടതുപക്ഷത്താണ്. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം , കടുത്തുരുത്തി , പുതുപ്പള്ളി, എന്നിവടങ്ങളിലും ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമാണ് സാധ്യമായിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ ബി ജെ പി ക്ക് വോട്ടു കുറഞ്ഞ ജില്ലയായിരിക്കുകയാണ് കോട്ടയം . ലോക് സഭാ തിരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ടു വരെ പിടിച്ച ബി ജെ പിക്ക് ഉപ്പോള്‍ ജില്ലയില്‍ ഉള്ളത് 14 ശതമാനം വോട്ടുമാത്രമാണ്. 2015- 2016 ലും ഇതേ വോട്ടായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്.
പൂഞ്ഞാറില്‍ പി സി ജോര്‍ജ് ആധിപത്യം ഉറപ്പിച്ചാല്‍ കോണ്‍ഗ്രസിന് ഉറപ്പെന്ന് പറയാന്‍ പറ്റുക സ്ഥാനാര്‍ത്ഥിയുടെ മികവില്‍ പുതുപ്പള്ളി മാത്രമാണ്. അവിടെയും സുരക്ഷിതമല്ല കാര്യങ്ങള്‍.
മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റവും, സി പി എമ്മില്‍ നിന്ന് അകന്നു പോയ പരമ്പരാഗത ഈഴവ വോട്ടുകള്‍ തിരികെ എത്തിയതുമാണ് ജില്ലയില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ കരുത്ത് നല്‍കിയിരിക്കുന്നത്.
ഇടതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായി ചാനലുകളില്‍ മുഖം കാണിക്കുന്ന റെജി ലൂക്കോസ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ജില്ലയില്‍ ഇടതുമേധാവിത്വമാണ് പറയുന്നത്. റെജിയുടെ നിരീക്ഷണത്തില്‍
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ് കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും .പുതുപ്പള്ളിയില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി പഞ്ചായത്തുള്‍പ്പടെ UDF ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകള്‍ LDF തൂത്തുവാരി. 50 വര്‍ഷമായി MLA ആയി തുടരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇത്തവണ മത്സരം കടുപ്പമായിരിക്കും. എങ്കിലും പരാജയപ്പെടും എന്നു പറയുന്നില്ല. എന്നാല്‍ കോട്ടയത്തെ ചിത്രം മാറും എന്ന് ഏതാണ്ട് ഉറപ്പാണ്.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.നഗരസഭ തിരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികളും തുല്യമായിരുന്നു. തന്നയുമല്ല പല കാര്യങ്ങളും തിരുവഞ്ചൂരിന് എതിരുമാണ്.
കടുത്തുരുത്തിയിലും പൂഞ്ഞാറിലും LDFവന്‍ വിജയം നേടും എന്നുറപ്പാണ്. മറ്റുമണ്ഡലങ്ങളെല്ലാം LDF നൊപ്പം എന്നതില്‍ സംശയമില്ല. കോട്ടയം ജില്ല LDF ന്റെ ചരിത്ര വിജയത്തിനായി കാത്തിരിക്കുന്നു എന്നു പറഞ്ഞിരിക്കുയാണ്.
കോട്ടയം പിടിച്ചാല്‍ ലീഡ് ഉറപ്പിക്കാം എന്നതാണ് നിലവിലെ സ്ഥിതി , അതിനാല്‍ കോട്ടയം ജില്ലയില്‍ തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കാം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....