പൂഞ്ഞാറിനപ്പുറം ആൾബലമില്ലാത്ത പി സി ജോർജിനെ യു ഡി എഫിൽപത്തിക്കാനുള്ള നീക്കത്തിനെതിരെ കോട്ടയത്തെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം ശക്തമാവുന്നു.
നിലവിൽ കോട്ടയം ജില്ലയിലെ മുതിർന്ന നേതാക്കളെല്ലാം ഇതിൽ ഖിന്നരാണ്. ആന്റോ ആന്റണി പം പി യുടെ പിൻതുണ ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. ആന്റോ വഴി എ കെ ആന്റണിയെയും ഇവർ തങ്ങളുടെ വിയോജിപ്പ് അറിയിച്ചു.
പൂഞ്ഞാൽ സീറ്റ് നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് ജയിക്കാമെന്നും അതിന് പുറമെ, കാഞ്ഞിപ്പള്ളി, പാലാ സീറ്റുകൾ കൂടി വീതം വയ്ക്കുന്നത് സഹിക്കാൻ പറ്റാത്തതാണെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
പി സി ജോർജ് യു ഡി എഫിൽ എത്തിയാൽ് ജില്ലയിലെ നേതാക്കളിൽ ചിലർ ഇടതുപക്ഷത്തേക്കോ ബിജെ പി യിലേക്കോ പേയാൽ അത്ഭുതപ്പെടാനില്ലന്നാണ് കെ പി സി സി നേതാവുമായ ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. കോൺഗ്രസിനെ ശക്തമാക്കാനല്ല തന്റെ മകന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ഉമ്മൻചാണ്ടിയുടെ യും അതിന് കുടപിടിക്കുന്ന ചെന്നിത്തലയുടെയും കളിയാണ് ഇതിന് പിന്നിൽ എന്നാണ് ഇക്കൂട്ടരുടെ ആക്ഷേപം.
യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് ഇക്കാര്യത്തിൽ വിയോജിപ്പുണ്ട്, വിശ്വസിക്കാൻ സാധിക്കാത്ത നേതാവാണന്നാണ് ഒരു യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
ഇതിനിടെ
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങിയ പി സി ജോർജ് എം എൽ എ സി പി എമ്മിനെയും ഇടതുമുന്നണിയെയും കടന്ന് ആക്രമിക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് കർഷക ബില്ലിലെ ചർച്ചയിലും പിസി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചിരുന്നു. അതിന് ശേഷമാണ് യുഡിഎഫുമായി പിസി ചർച്ച നടത്തിയതും ഏതാണ്ട് വിജയിച്ച് നിൽക്കുന്നതും .
ഇതുപോലെ അഴിമതി നിറഞ്ഞ സർക്കാർ വേറെയുണ്ടായിട്ടില്ല. ഈ കശ് മലക്കൂട്ടത്തെ അടിച്ചിറക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.
യുഡിഎഫിനോട് അടുക്കാനാഗ്രഹിച്ചു നിൽക്കുന്ന പി.സി ജോർജ്, പി.സി. തോമസ് എന്നിവരുടെ കാര്യം 11 ന് ചേരുന്ന മുന്നണി നേതൃയോഗത്തിൽ ചർച്ച ചെയ്‌തേക്കും.
ബിജെപിയുമായി സഹകരിച്ച രണ്ടു പേരാണ് പിസി ജോർജും പിസി തോമസും. സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പിസി ജോർജിനോട് താൽപ്പര്യമില്ല. ബാർ കോഴയിലൂടെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയ ജോർജിനെ മുന്നണിയിൽ കൊണ്ടു വരാൻ അനുവദിക്കില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. എന്നാൽ തദ്ദേശത്തിലെ തിരിച്ചടിയോടെ പിസിയുടെ ആവശ്യം ഉണ്ടെന്ന് രമേശ് ചെന്നിത്തല വീണ്ടും നിലപാട് എടുത്തു. ഇനി മുസ്ലിം ലീഗിന്റെ നിലപാടാകും നിർണ്ണായകം.
പൂഞ്ഞാറിൽ ജില്ലാ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് പിസിയുടെ മകൻ ഷോൺ ജോർജാണ്. മുസ്ലിം പിന്തുണയില്ലായിരുന്നുവെങ്കിൽ ഷോൺ ജയിക്കില്ലായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. പൂഞ്ഞാറിലെ ഷോണിന്റെ വിജയമാണ് പിസിക്ക് ഗുണകരമാകുന്നത്. ഇതോടെ ഒറ്റയ്ക്ക് പൂഞ്ഞാറിൽ ജയിക്കാൻ ഇനിയും തനിക്കാകുമെന്ന് പിസി തെളിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പു വേളയിൽ യുഡിഎഫിന്റെ ഭാഗമാകാൻ ഇരുനേതാക്കളും താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഘടക കക്ഷികളായി പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. എന്നാൽ, ജോസ് കെ.മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതു മധ്യകേരളത്തിൽ ദോഷം ചെയ്തു എന്ന് അനുമാനം ഉള്ളതിനാൽ ന്യൂനപക്ഷ വിഭാഗത്തിലെ ഈ നേതാക്കളെ മാറ്റിനിർത്തരുതെന്ന വാദം ഉയർന്നിട്ടുണ്ട്.
പൂഞ്ഞാറിനു പുറമേ പാലായിലും ജോർജിനു സ്വാധീനമുണ്ട്. പാലായിലും മത്സരിക്കാൻ പിസി ജോർജ് തയ്യാറാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....