News Beyond Headlines

29 Wednesday
April

ചെയ്ത കാര്യം ചെയ്തെന്ന് സമ്മതിക്കാത്ത ഭീരുക്കള്‍’; കളി വേണ്ടെന്ന് മന്ത്രി ജി സുധാകരന്‍

വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് ഒട്ടും കാലതാമസം ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഒരു പാലം പണിതു കഴിഞ്ഞാല്‍ അത് പൂര്‍ത്തിയായെന്ന് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അപ്പോഴും വണ്ടി ഓടാന്‍ സജ്ജമല്ല. പാലം നിര്‍മ്മാണം പൂര്‍ത്തിയായെന്നേ ഉള്ളൂ. ശേഷം ചീഫ് എഞ്ചിനീയര്‍മാരുടെ ഒരു ടീം പരിശോധിച്ച് ഫിറ്റ് ഫോര്‍ കമ്മീഷന്‍ എന്ന സാക്ഷ്യപത്രം നല്‍കണം. ഈ സര്‍ട്ടിഫിക്കറ്റ് വൈറ്റില മേല്‍പാലത്തിന് അഞ്ചാം തീയതിയാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ജി സുധാകരന്റെ പ്രതികരണം.

പാലാരിവട്ടം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് മേല്‍പാലം അനധികൃതമായി തുറന്നുകൊടുത്തതിലൂടെ നടത്തിയത്. പൂര്‍ത്തിയാകുന്നതിന് മുന്‍പ് വണ്ടിയോടിച്ചാല്‍ പാലാരിവട്ടം ആവര്‍ത്തിക്കും. അതാണ് തുറന്നുകൊടുത്തവരുടെ ആഗ്രഹം. പാലാരിവട്ടത്ത് മാത്രമല്ല ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് വരുത്തിത്തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമാണുണ്ടായത്. ആ ടീം തന്നെയാണിത്. എത്രയും വേഗം ഉദ്ഘാടനമെന്ന് പറഞ്ഞ് എടുത്തുചാടി, എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അപ്പോള്‍ പറയും പാലാരിവട്ടം ആവര്‍ത്തിച്ചെന്ന്. അതിന് വേണ്ടി സര്‍ക്കാരിനെ ധൃതി പിടിപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു.

മൂന്ന് നാല് കോമാളികള്‍ കാണിച്ചതിന് ജനങ്ങളുടെ പിന്തുണയില്ല. വി ഫോര്‍ കൊച്ചിയെന്നും പറഞ്ഞ് ഓരോ ബാനറുകള്‍ ഉയര്‍ത്തുകയാണ്. പിന്നെ നമ്മളൊക്കെ അമേരിക്കയ്ക്ക് വേണ്ടിയാണോ? ആഫ്രിക്കയ്ക്ക് വേണ്ടിയാണോ ചെയ്യുന്നത്? വീ ആര്‍ കൊച്ചിന്‍ പീപ്പിള്‍. അറസ്റ്റ് ചെയ്തപ്പോള്‍ ഇവര്‍ പറഞ്ഞത് ഞങ്ങളല്ല ഇത് ചെയ്തത് എന്നാണ്. ചെയ്ത കാര്യം ചെയ്തു എന്ന് സമ്മതിക്കാന്‍ പോലും കഴിയാത്തവര്‍. വെറും ഭീരുക്കളാണ്. ഇവരാണോ നാട് നന്നാക്കാന്‍ പോകുന്നത്? ട്വന്റി ട്വന്റിക്കാരന്റെ കളി വൈറ്റിലയിലും പാലാരിവട്ടത്തും കുണ്ടന്നൂരും വേണ്ട. തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. കൊച്ചിയില്‍ അരാഷ്ട്രീയവാദികളുടെ അതിപ്രസരമാണ്. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച സര്‍ക്കാരിന്റെ മുകളില്‍ പറക്കാന്‍ ശ്രമിച്ചാല്‍ ചിറക് കരിഞ്ഞ് താഴെ വീഴുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നാണ് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി രാവിലെ ഒമ്പതരയ്ക്ക് വൈറ്റില മേല്‍പാലവും 11ന് കുണ്ടന്നൂര്‍ മേല്‍പാലവും തുറന്നുകൊടുക്കും. ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്നുകൊടുത്ത കേസില്‍ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ റിമാന്‍ഡില്‍ തുടരുകയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....