കേരളത്തില്‍ കുറച്ചു കാലമായി നിക്ഷപക്ഷ നിരീക്ഷകനായി സംസ്ഥാന സര്‍ക്കാരിനെയും, മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് കൈയടി നേടിയിരുന്ന മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ ഒടുവില്‍ തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി. താന്‍ യു ഡി എഫു കാരനാണന്നാണ് മുന്‍ ജഡ്ജിയുടെ പ്രഖ്യാപനം. യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ വ്യക്തമാക്കിയിരിക്കുന്നത് . എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അദ്ദേഹം തന്റെ ആഗ്രത്തം പറയുന്നത്. പറഞ്ഞു. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ല. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം നിരവധി രാഷ്ട്രീയ പ്രസ്താവനകളിലൂടെ മാധ്യമശ്രദ്ധ നേടിയ ജഡ്ജിയാണ് കെമാല്‍ പാഷ. കഴിഞ്ഞ ദിവസം വൈറ്റില മേല്‍പ്പാല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് ഏറ്റവും ഒടുവില്‍ വിവാദമായത്. വിവാദമായിരുന്നു. ആരുടെയും തറവാട്ടില്‍ തേങ്ങാവെട്ടിയല്ല പാലം ഉണ്ടാക്കിയതെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നുമായിരുന്നു കെമാല്‍ പാഷയുടെ പ്രസ്താവന.ലീഗിന്റെ സീറ്റിലാണ് കമാല്‍ പാഷയുടെ നോട്ടമെന്നാണ് കൊച്ചിയിലെ യു ഡി എഫ് നേതാക്കള്‍ പറയുന്നത്. യു ഡി എഫ് സ്്വതന്ത്രനായി ഇദേഹം രംഗത്തു വന്നാല്‍ എസ് ഡി പി ഐ അടക്കമുള്ള സംഘടനകളുടെ പിന്‍തുണയും ലഭിക്കും. നിലവില്‍ കൊച്ചിയില്‍ ഗ്രൂപ്പു വഴക്കില്‍ ഉലഞ്ഞു നില്‍ക്കുന്ന ലീഗിന് പുറത്തു നിന്ന് ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥിയാണ് കമാല്‍ പാഷ. ഇബ്രാഹിം കുഞ്ഞിന് പകരം വയ്ക്കാന്‍ ലീഗിന് കളമശേരിയില്‍ മറ്റൊരു നേതാവ് ഇപ്പോഴില്ല. ഇതി ലീഗിന്റെ ചിഹ്നത്തില്‍ മത്സരിക്കാന്‍ തയാറായാല്‍ അത് പാര്‍ട്ടിക്ക് നേട്ടമായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന വിഭാഗം കണക്കുകൂട്ടുന്നു.അഴിമതി കേസില്‍ കുടുങ്ങിയ വ്യക്തിക്ക് പകരം കേരളം അംഗീകരിക്കുന്ന ഒരാളെ രംഗത്ത് ഇറക്കി എന്ന ഇമേജും ലഭിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....