പാലാ സീറ്റിന്റെ പേരില്‍ ഇടതുമുന്നണിയില്‍ കലാപക്കൊടി ഉയര്‍ത്തി വിലപേശലിനൊരുങ്ങിയ എന്‍ സി പി യിലെ വിരുദ്ധരെ ഗൗനിക്കാതെ ഇടതുമുന്നണി.
താഴേത്തട്ടില്‍ ആള്‍ബലമില്ലാത്തമേഖലകളില്‍ നിന്നുള്ള ബലം പിടുത്തം വേണ്ടെന്ന ഇടതു നിലപാട് ഫലത്തില്‍ മാണി സി കാപ്പന് തിരിച്ചടി ആയി. സുസാഗതം പ്രതീക്ഷിച്ച യു ഡി എഫില്‍ നിന്ന് ഇപ്പോള്‍ അത്രസുഗമല്ല കാര്യങ്ങള്‍ ണ ഉമ്മന്‍ചാണ്ടി അനുകൂലിക്കുന്നുണ്ടെങ്കിലും പാലായില്‍ സജീവമായ നില്‍ക്കുന്ന ഐ ഗ്രൂപ്പ് കട്ടകലിപ്പിലാണ്. കാപ്പനെ വേണ്ടന്ന നിലപാടിലാണ് ഇവര്‍. മതസരിച്ചാല്‍ പോലും നിലവിലെ സാഹചര്യത്തില്‍ ഇവരുടെ പിന്‍തുണകിട്ടാന്‍ ഇടയില്ലന്നാണ് കാപ്പന്റെ വിശ്വസ്ഥര്‍ പറയുന്നത്.
പാലാ സീറ്റിനെ ചൊല്ലി എന്‍സിപി മുന്നണി വിടുമെന്ന പ്രസ്താവനയെ ഇതുവരെ സി പി എം ഗൗരവത്തില്‍ എടുത്തിട്ടില്ല. . എല്‍ഡിഎഫിലിരിക്കെ, യുഡിഎഫുമായി എന്‍സിപി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തിയത് ഇടതു മുന്നണിയിലെ മറ്റ് ഘടകക്ഷികളുടെ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. എന്‍സിപി മുന്നണി വിട്ടാലും ഇല്ലെങ്കിലും പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. എകെ ശശീന്ദ്രന്‍ ഇടതുമുന്നണിക്കൊപ്പമാണ് ആ ഗ്രൂപ്പുമായി മാത്രം പിന്നീട് ചര്‍ച്ചകള്‍ വന്നേക്കും. സീറ്റുകള്‍ ഉറപ്പിക്കാന്‍ ശരദ്പവാര്‍ നേരിട്ട് സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്താനും സാദ്ധ്യതയുണ്ട്.
ആദ്യം മയത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങിയ എന്‍സിപി മുംബയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരണങ്ങള്‍ കടുപ്പിച്ചിത് ഫലത്തില്‍ അവര്‍ക്ക് തന്നെ തിരിച്ചടി ആയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തില്‍ ജോസ് വിഭാഗത്ത പ്രകീര്‍ത്തിച്ച ഇടതു നേതാക്കള്‍ പാലാ സീറ്റ് എന്ന അടിസ്ഥാന ആവശ്യത്തില്‍ ജോസിനെ പിണക്കില്ല എന്ന സൂചനയും നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം സംബന്ധിച്ച ടിപി പീതാംബരന്റെ വിവാദ പ്രസ്താവനയും അതിനുള്ള സിപിഎം മറുപടിയും കൂടി വന്നതോടെ ഇടതു പക്ഷത്ത് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ് എന്‍ സി പി. ശശീന്ദ്രന്‍ ഇല്ലാതെ മുന്നണി വിട്ടാല്‍ വടക്കന്‍ കേരളത്തില്‍ കൂടെ ആരും ഉണ്ടാവില്ല. കാപ്പനൊപ്പം ജില്ലകളിലെ പ്രവര്‍ത്തകര്‍ നില്‍ക്കുമോ എന്ന ഭീതിയിലുമാണ് പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....