News Beyond Headlines

29 Wednesday
April

മന്ത്രി സുധാകരനെതിരെ വിവാദ പ്രസ്ഥാവനയുമായി ബി ഗോപാലകൃഷ്ണന്‍

മന്ത്രി സുധാകരന്‍ സുന്നത്ത് നടത്തി മതം മാറണമെന്നും അല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് കുടി മാറണമെന്ന് ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജി സുധാകരന്‍ ഹിന്ദുമതത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍. ഹിന്ദുമതം ആനാകര്‍ഷകമെന്നും, കരുണയും സ്നേഹവും ഇസ്ലാം മതത്തില്‍ മാത്രമാണന്നും പ്രഖ്യാപിച്ച മന്ത്രി സുധാകരന്‍ ഒന്നുകില്‍ ഇസ്ലാം ആകണം, അല്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെച്ച് പാക്കിസ്ഥാനിലേക്ക് വണ്ടി കയറണം അദ്ദേഹം പറഞ്ഞു.

ബി ഗോപാലകൃഷ്ണന്റെ വാക്കുകള്‍:
മന്ത്രി സുധാകരന്‍ സുന്നത്ത് നടത്തി മതം മാറണം,,, അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് കുടി മാറണം ,,,,ഹിന്ദുമതം ആനാകര്‍ഷകമെന്നും, കരുണയും സ്നേഹവും ഇസ്ലാം മതത്തില്‍ മാത്രമാണന്നും പ്രഖ്യാപിച്ച മന്ത്രി സുധാകരന്‍ ഒന്നുകില്‍ ഇസ്ലാം ആകണം, അല്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെച്ച് പാക്കിസ്ഥാനിലേക്ക് വണ്ടി കയറണം: ഇന്ത്യന്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ പ്രഖ്യാപനം ഭരണഘടന വിരുദ്ധവും ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിക്കലും അവമതിക്കലുമാണ്.
ജി.സുധാകരന്‍ എന്ന് പറയുന്നതിനേക്കാള്‍ ഇയാള്‍ക്ക് യോഗ്യത കിട്ടുക തൊപ്പിയിട്ട സുധാകരന്‍ എന്ന് പറയുന്നതായിരിക്കും. സുധാകരന് ഹിന്ദു മതത്തെ തെറി വിളിക്കാനുള്ള സ്വാതന്ത്യം ഹിന്ദുമതം നല്‍കുന്നുണ്ട് പക്ഷെ ഒരു വാക്ക് മറ്റ് ഏതെങ്കിലും മതത്തെ കുറിച്ച് മോശമായി പറയാന്‍ സുധാകരന് ധൈര്യമുണ്ടൊ? പറഞ്ഞാല്‍ സുധാകരന്റെ കൈവെട്ടും അല്ലെങ്കില്‍ മീശ പറിക്കും. ഇവരെയാണ് സമാധാനത്തിന്റേയും ശാന്തിയുടേയും ഉസ്താദുക്കള്‍ എന്ന് സുധാകരന്‍ ഉദ്ഘോഷിക്കുന്നത്. അതിന് വിരോധമില്ല സുധാകരന് സ്വാതന്ത്യമുണ്ട്. അതിന് മുമ്പ് മക്കളുടെയും മരുമക്കളുടേയും പേരില്‍ സുധാകരന്‍ ഹിന്ദു മതത്തിന്റെ പേരില്‍ മേടിച്ച സൗജന്യം ത്യജിക്കാന്‍ തയ്യാറാകണം.2035 ആകുമ്പോഴേക്കും ലോകത്തും പ്രത്യേകിച്ച് കേരളത്തിലും മുസ്ലിം ഭുരിപക്ഷവും ഹിന്ദുക്കള്‍ ന്യൂന പക്ഷവുമാകുമെന്ന സന്തോഷത്തിലാണ് സുധാകരന്‍.
2035 വരെ ഭൂരിപക്ഷമാകാന്‍ സുധാകരന്‍ കാത്തിരിക്കേണ്ടതില്ല, അതിന് മുന്‍പ് ഭുരിപക്ഷമുള്ള പാക്കിസ്ഥാനിലൊ മറ്റ് ഇസ്ലാം രാജ്യങ്ങളിലേക്കൊ സുധാകരന്‍ കുടിയേറുന്നതാണ് നല്ലത് മുടിയനായ പുത്രന്‍ എന്ന് കേട്ടിട്ടുണ്ട്, മുടിയനായ ഹിന്ദു മന്ത്രി എന്നത് സുധാകരന് മാത്രം ചേരുന്നതാണ്, സുധാകരന് കവിത വശമുള്ളത് കൊണ്ട് സുന്നത്ത് കഴിഞ്ഞ് തൊപ്പി ഇട്ടാല്‍ കൂടുതല്‍ ഗുണം ഇസ്ലാം മതത്തിനെങ്കിലും കിട്ടും, .ഇത്രയേറെ ശാന്തിയും സമാധാനവും കരുണയും പ്രദാനം ചെയ്യുന്ന ഇസ്ലാം മതത്തെ പറ്റുമെങ്കില്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയെ ഒന്ന് പഠിപ്പിച്ചിരുന്നങ്കില്‍ ടിയാന്‍മെന്‍ സ്‌ക്വയര്‍ഇനി ഉണ്ടാവില്ലന്ന് ലോകത്തിന് ആശ്വസിക്കാമായിരുന്നു ,അതു കൊണ്ട് പ്രിയ സഖാവെ ഒരു അപേക്ഷ,'ഈ കരുണയില്ലാത്ത ഹിന്ദുമതത്തില്‍ നിന്ന് നിങ്ങള്‍ ഒന്ന് പോയി തരുമൊ? കരുണ ഇല്ലാത്ത ഹിന്ദുമതം ഇങ്ങനെ നിലനില്‍ക്കാന്‍ താങ്കളെ പോലുള്ളവര്‍ മതം മാറി കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....