News Beyond Headlines

24 Sunday
May

കരുതലിന്റെ മികച്ച മാതൃക: കമ്യൂണിറ്റി കിച്ചന്‍

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി നേരിട്ട അവസരത്തില്‍ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു ഒട്ടുമിക്ക കുടുംബങ്ങളും. ദീര്‍ഘ കാലം നീണ്ടു നില്‍ക്കാവുന്ന ലോക്ക് ഡൗണില്‍ അവശ്യ വസ്തുക്കള്‍ ലഭിക്കുന്നതിനും ഭക്ഷണം ലഭിക്കുന്നതിനും തടസമുണ്ടാകുമോയെന്ന ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചുകൊണ്ട് സമൂഹത്തിന് ആത്മവിശ്വാസം നല്‍കാന്‍ മികച്ച പദ്ധതികളാണ് കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. തീരുമാനങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ എടുത്ത് സമയബന്ധിതമായി നടപ്പിലാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ പദ്ധതികളായിരുന്നു കോവിഡ് സമയത്ത് സര്‍ക്കാര്‍ സ്വീകരിച്ചത്.
ലോക്ക് ഡൗണ്‍ സമയത്ത് ഒരാളും വിശന്ന് ഇരിക്കരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുമായി സഹകരിച്ച് കമ്മ്യൂണിറ്റി കിച്ചനുകള്‍ തുടങ്ങാനാണ് തീരുമാനിച്ചത്. ഓരോ പഞ്ചായത്തിലും നഗരസഭയിലും കോര്‍പ്പറേഷനുകളിലും തുടങ്ങുന്ന കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ പാചകം ചെയ്ത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കി ഒരു കുടുംബത്തിലും പട്ടിണി ഉണ്ടാകില്ല എന്ന് ഉറപ്പാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. തീരുമാനമെടുത്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ കേരളത്തില്‍ ആയിരത്തിലധികം കമ്മ്യൂണിറ്റി കിച്ചനുകള്‍ സ്ഥാപിക്കാനും ഇതുവഴി ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നു എന്ന് ഉറപ്പാക്കാനും സാധിച്ചത് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ മികച്ച നേട്ടമായി കാണാന്‍ സാധിക്കും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ശക്തമായ പിന്തുണയോടെ പ്രവര്‍ത്തിച്ച കമ്മ്യൂണിറ്റി കിച്ചനുകള്‍ ലോക്ഡൗണ്‍ തുടര്‍ന്ന പശ്ചാത്തലത്തില്‍ അനിവാര്യമായ സമയം വരെ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ജനകീയ ഹോട്ടലുകളായി മാറുകയും ചെയ്തു.
കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ആവശ്യമുള്ളവര്‍ക്ക് പാചകം ചെയ്ത ഭക്ഷണം ലഭ്യമാക്കിയതു കൂടാതെ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി 17 ഇനം പലവ്യഞ്ജന സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതാണ് മറ്റൊരു സുപ്രധാനമായ പദ്ധതി. 2020 ഏപ്രില്‍ മുതല്‍ നാല് മാസക്കാലത്തേക്ക് 17 സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ് സൗജന്യമായി നല്‍കാനാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലോക്ക് ഡൗണ്‍ സമയത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിക്കാനും മികച്ച രീതിയില്‍ കിറ്റുകള്‍ പായ്ക്ക് ചെയ്ത് 87 ലക്ഷം കുടുംബങ്ങളിലേക്ക് സമയബന്ധിതമായി എത്തിക്കാന്‍ സാധിച്ചു എന്നുള്ളതും ശ്രദ്ധേയമായ നേട്ടം തന്നെയാണ്. ആദ്യ നാല് മാസത്തിന് ശേഷം കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും ദീര്‍ഘകാലത്തേക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും കണ്ട് എട്ട് പലവ്യഞ്ജന സാധങ്ങള്‍ അടങ്ങിയ കിറ്റ് ഡിസംബര്‍ വരെ കൊടുക്കാനും അതിനു ശേഷം ഏപ്രില്‍ വരെ തുടരാനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചുരുക്കത്തില്‍ 2020 ഏപ്രില്‍ മുതല്‍ 2021 ഏപ്രില്‍ വരെ 87 ലക്ഷം കുടുംബങ്ങളിലേക്ക് ഭക്ഷ്യ സുരക്ഷയുടെ കിറ്റ് ലഭ്യമാക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കോണ്ടിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി സര്‍ക്കാര്‍ സ്വീകരിച്ച ഈ രണ്ട് നടപടികളും കരുതലിന്റെ മികച്ച മാതൃകകളായി ജനങ്ങളുടെ ഹൃദയത്തില്‍ അടയാളപ്പെടുത്തുന്നവയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....