നിയമസഭയില്‍ പിടി തോമസിന്റെ ആരോപണങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെ പി ടി തോമസിന് ഇതുവരെ മനസിലായിട്ടില്ല. ജയില്‍ കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കരുതെന്നും പിണറായി പറഞ്ഞു. തന്റെ കുടുംബാംഗങ്ങളെ ഒരു ഏജന്‍സിയും ചോദ്യം ചെയ്തിട്ടില്ല. മകളുടെ കല്യാണത്തിന് സ്വപ്ന വീട്ടില്‍ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
'എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്. ലാവ്ലിന്‍ കേസില്‍ പ്രതിയാക്കാന്‍ കുറേ ശ്രമിച്ചതല്ലേ. എല്ലാവരുടെയും നേരെ വലവീശിയില്ലേ? ഒരു പരല്‍മീനിനെപ്പോലും ലഭിച്ചില്ലല്ലോ. എന്റെ കൈകള്‍ ശുദ്ധമായതുകൊണ്ടാണ് അത് പറയാനുള്ള ആര്‍ജ്ജവമുണ്ടാവുന്നത്', മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 'നിങ്ങള്‍ക്ക് ഞങ്ങളെ മനസിലായിട്ടില്ല. ഞങ്ങള്‍ ഒരു പ്രത്യേക ജനുസ്സില്‍ പെട്ടതാണ്. മറയ്ക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ഞങ്ങള്‍ ഇങ്ങനെ ഞെളിഞ്ഞുനടക്കുന്നെന്ന് നിങ്ങള്‍ എപ്പോഴും പറയുന്നുണ്ടല്ലോ. അത് അതുകൊണ്ടുതന്നെയാണ്', മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് വ്യക്തിപരമായ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. 'അന്വേഷണസംഘം ആരെയും ചോദ്യം ചെയ്തിട്ടില്ല. അങ്ങനെ ചോദ്യം ചെയ്യിക്കാന്‍ നിങ്ങളുടെ ഭാഗത്തുനിന്നും പലനീക്കങ്ങളും ഉണ്ടായതായി എനിക്കറിയാം. പ്രമേയാവതാരകന്‍ തന്നെ അതിന് പ്രത്യേകമായി ശ്രമിച്ചിട്ടുണ്ട്. ഇനിയും നിങ്ങള്‍ ശ്രമം തുടര്‍ന്നോളൂ', അദ്ദേഹം പറഞ്ഞു.ജയിലുകാട്ടി കമ്മ്യൂണിസ്റ്റുകളെ പേടിപ്പിക്കരുത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ജയില്‍ പുത്തരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മര്‍ദ്ദന കാര്യങ്ങളും ഓര്‍മ്മിച്ചുകൊണ്ടായിരുന്നു പിണറായിയുടെ പ്രസംഗം.
നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിച്ചപ്പോള്‍ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ് ഏത് കേസിലാണ് പ്രതി. സിഎം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കര്‍ കെഎസ്ഇബി ചെയര്‍മാനും ഊര്‍ജ സെക്രട്ടറിയുമായത് ആരുടെ ഭരണകാലത്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. ആരുടെ കാലത്താണ് ശിവശങ്കറിന് ഐഎഎസ് ലഭിക്കുന്നത് ആന്റണിയുടെ ഭരണകാലത്താണെന്നും പിണറായി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. കേന്ദ്ര സര്‍ക്കാര്‍ സുതാര്യമായി അന്വേക്കട്ടെ. അന്വേഷണത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാരിന്റെ മെക്കിട്ട് കേറാന്‍ വന്നാല്‍ അത് അനുവദിക്കില്ല. അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് സ്ഥലത്തുനിന്നും ഇറങ്ങിയോടിയത് ആരാണ്? ഓടിയ ആള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ള ആളല്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പ്രമേയ അവതാരകനെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തതെന്നും പിണറായി കുറ്റപ്പെടുത്തി. സഭ നിര്‍ത്തിവെച്ച് സ്വര്‍ണ കടത്ത് കേസ് ചര്‍ച്ച ചെയ്യണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ നിഷേധിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....