സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി. പാര്‍ട്ടി നിയോഗിച്ചതനുസരിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫും ജനറല്‍ സെക്രട്ടറി ജോസഫ് പടമാടനും കെസിബിസി ആസ്ഥാനത്തെത്തിയാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞത്.കെസിബിസി ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളിയെ കണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ സഭാ മുദ്ര ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ച ന്യൂനപക്ഷ മോര്‍ച്ച മുന്‍ അധ്യക്ഷനും ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ടുമായ നോബിള്‍ മാത്യൂ സംഘത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി ജില്ലാ കമ്മിറ്റിയില്‍ നോബിള്‍ മാത്യൂവിന്റെ പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ക്രൈസ്തവ സമുദായത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ദേശീയ തലത്തില്‍ തന്നെ ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇത്തരമൊരു സംഭവം.
'ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാവാന്‍ ഇനി ഞങ്ങളില്ല' എന്നെഴുതി പോസ്റ്റില്‍ കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതാണ് വലിയ വിവാദങ്ങള്‍ക്കക്കിടയാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ലക്ഷ്യത്തിന് വേണ്ടി സഭയുടെ പേരോ മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെസിബിസി നിലപാട് വ്യക്തമാക്കിയതോടെയാണ് സംഭവം വിവാദത്തിലായത്.
ലൗജിഹാദ് വാദങ്ങളോട് സഭയുടെ വിയോജിപ്പുകള്‍ ശക്തമിയിരിക്കുമ്പോഴാണ് അതിന്റെ തുടര്‍ച്ചയെന്ന് തോന്നിപ്പിക്കുന്ന വിധം സഭാ മുദ്രയോട് കൂടി പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ഇത് അനാവശ്യ വിദ്വേഷ പ്രചാരണമാണെന്ന് കണ്ടാണ് പോസ്റ്റില്‍ സഭാ മുദ്ര വെച്ചതിനെതിരെ കെസിബിസി രംഗത്തെത്തുന്നത്. സഭയുടെ നിലപാട് അറിയിക്കാന്‍ അതിന് സ്വന്തമായി ഔദ്യോഗിക പേജ് ഉണ്ടെന്നും അതിനായി വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരത്തം പ്രചാരണങ്ങള്‍ നടത്തുന്നത് ഭൂഷണമല്ലെന്നുമായിരുന്നു സഭയുടെ നിലപാട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....