രൂക്ഷ പ്രതികരണവുമായി തുര്‍ക്കി
ഇസ്ലാം മതത്തെ പറ്റി വിവാദ പരാമര്‍ശവുമായി ഗ്രീസിലെ ആര്‍ച്ച്ബിഷപ്പ്. ഇസ്ലാം ഒരു മതമല്ലെന്നും ഒരു രാഷ്ട്രീയ മൂവ്മെന്റാണെന്നുമാണ് ഗ്രീസിലെ ഉന്നത മതപുരോഹിതനായ ലെര്‍നൊയ്മൊസ് അഭിപ്രായപ്പെട്ടത്. ഗ്രീസിലെ സ്വകാര്യ ടെലിവിഷനായ ഓപണ്‍ ടിവിയിലായിരുന്നു വിവാദ പരാമര്‍ശം.ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരെ ഗ്രീക്ക് റെവല്യൂഷന്‍ നല്‍കിയ സംഭാവനകളെ പറ്റിയായിരുന്നു ചാനലില്‍ ഇദ്ദേഹം സംസാരിച്ചത്.'നമുക്കറിയാവുന്നതു പോലെ ഇസ്ലാം ഒരു മതമല്ല. ഒരു രാഷട്രീയ പാര്‍ട്ടിയാണ്. അതിന്റെ അനുയായികള്‍ യുദ്ധതല്‍പ്പരരാണ്, വ്യാപിക്കുന്നവരാണ്,' ഗ്രീക്ക് പുരോഹിതന്‍ പറഞ്ഞു. പരാമര്‍ശം വന്‍ വിവാദത്തിനാണ് വഴിവെച്ചത്. നിരവധി മതപുരോഹിതര്‍ ഈ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നു. അയല്‍ രാജ്യമായ തുര്‍ക്കിയിലും ഇത് വിവാദമായി.പുരോഹതിന്റെ വാക്കുകള്‍ അപലപനീയമാണെവന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.
'ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ഇസ്ലാമിനെതിരെ ഗ്രീസിലെ ആര്‍ച്ച് ബിഷപ്പ് നടത്തിയ അഹങ്കാരപരമായ പ്രസ്താവനകളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇസ്ലാമിനോട് ശത്രുതയിലേക്കും ആക്രമത്തിലേക്കും സമൂഹത്തെ പ്രേരിപ്പിക്കുന്ന ഈ പ്രകോപന പ്രസ്താവന ഇസ്ലാമോഫോബിയ എവിടെ എത്തിച്ചേര്‍ന്നെന്ന ഭയാനകമായ സ്ഥിതി കാണിക്കുന്നു,' തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.'സംയുക്ത ചര്‍ച്ചകള്‍ക്കുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ നടക്കുന്ന സമയത്താണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നത് ഈ പ്രക്രിയയെ ദുര്‍ബലപ്പെടുത്താനുള്ള നിര്‍ഭാഗ്യകരമായ നടപടിയാണ്,' പ്രസ്താവനയില്‍ പറയുന്നു.
തുര്‍ക്കി സൈന്യവും ഗ്രീസ് സൈന്യവും മെഡിറ്ററേനിയന്‍ കടലിടുക്കില്‍ നടത്തിയ സംഘര്‍ഷം അയഞ്ഞിരിക്കവെയും ഇരകു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ വേണ്ടി ചര്‍ച്ചകള്‍ നടക്കാനിരിക്കെയുമാണ് പുരോഹിതന്റെ വിവാദ പ്രസ്താവന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....