News Beyond Headlines

29 Monday
December

തില്ലങ്കേരിയില്‍ ഇന്ന് വോട്ടെടുപ്പ്; കനത്ത സുരക്ഷ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് കനത്ത സുരക്ഷയില്‍. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കള്ളവോട്ടും ബൂത്തുപിടിത്തവും തടയാന്‍ 64 ബൂത്തുകളിലും വീഡിയോ ചിത്രീകരണം ഏര്‍പ്പെടുത്താന്‍ ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആറളം, തില്ലങ്കേരി പഞ്ചായത്തുകള്‍, അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന്, പായം പഞ്ചായത്തിലെ രണ്ട്, മുഴക്കുന്ന് പഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍ അടക്കം ആകെ 42 വാര്‍ഡുകളാണ് തില്ലങ്കേരി ഡിവിഷനിലുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 26 വാര്‍ഡുകള്‍ എല്‍ഡിഎഫും 13 വാര്‍ഡുകള്‍ യുഡിഎഫും 3 വാര്‍ഡുകള്‍ ബിജെപിയും നേടിയിരുന്നു.

പുല്ലഴിയിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

തൃശൂര്‍ കോര്‍പറേഷനിലെ 47-ാം ഡിവിഷനായ പുല്ലഴിയിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.കെ മുകുന്ദന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച തദ്ദേശ പൊതു തിരഞ്ഞെടുപ്പാണിത്. 6 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 4533 വോട്ടര്‍മാരുള്ള ഡിവിഷനില്‍ 2101 പേര്‍ പുരുഷ വോട്ടര്‍മാരും 2432 പേര്‍ വനിതാ വോട്ടര്‍മാരുമാണ്. പുല്ലഴി ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് സ്‌കൂളിലെ 3 ബൂത്തുകളിലാണ് പോളിങ് നടക്കുക. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടിങ് സമയം. വൈകീട്ട് 5 മുതല്‍ 6 വരെ കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം. ഡിവിഷനിലെ 16 കോവിഡ് ബാധിതര്‍ തപാല്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. എം ടി ഐ യില്‍ സജ്ജമാക്കിയ കേന്ദ്രത്തില്‍ 22 നാണു വോട്ടെണ്ണല്‍ നടക്കുക.
ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൃശൂര്‍ കോര്‍പറേഷനില്‍ ഏറെ നിര്‍ണായകമാണ് പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ്. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം ഒരുപോലെ മത്സരിച്ചാണ് പുല്ലഴിയില്‍ പ്രചരണത്തിനിറങ്ങിയത്. കഴിഞ്ഞ തവണ കൈവിട്ട പുല്ലഴി തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് പാരമ്പര്യവും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇടത് മുന്നണി. ഇടത് വലത് മുന്നണികള്‍ ഭരിച്ച ഡിവിഷനില്‍ ഇത്തവണ ബിജെപിയും പ്രതീക്ഷ വയ്ക്കുന്നു.സിറ്റിങ് ഡിവിഷനാണെങ്കിലും, കഴിഞ്ഞ തവണ മാത്രമാണ് പുല്ലഴി ഇടതുപക്ഷത്തിന് ലഭിച്ചത്. നിലവില്‍ കോര്‍പ്പറേഷനില്‍ വിമതനുള്‍പ്പെടെ 25 പേരാണ് ഇടതുമുന്നണിക്കുള്ളത്. 23 യു.ഡി.എഫിനും ആറ് സീറ്റ് ബി.ജെ.പിക്കും. തൃശൂര്‍ കോര്‍പറേഷനില്‍ വിമതന്റെ പിന്തുണയോടെ ഭരണം പിടിച്ചിരിക്കുന്ന ഇടതുമുന്നണിക്ക് പുല്ലഴി ഡിവിഷനിലെ വിജയം അനിവാര്യമാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....