തര്‍ക്കം തീര്‍ത്ത് ഇരുസഭകളെയും ഒപ്പം നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയുമോ?
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാനായി ചുമതലയേല്‍പിക്കപ്പെട്ട ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ വെല്ലുവിളികളേറെ. എല്ലുമുറിയേ പണിയെടുത്താല്‍ മാത്രമെ പല്ല്മുറിയെ തിന്നാന്‍ പറ്റൂ. അതിനിടയില്‍ പാലം വലിക്കകൂടി ചെയ്താല്‍ ആകെ പണിപാളും. ഉമ്മന്‍ ചാണ്ടിക്ക് ഏറെ തലവേദന സ്യഷ്ടിക്കുന്നത് ഇനിയും പരിഹാരമാവാത്ത സഭാ തര്‍ക്കം തന്നെയാവും. ആരാധന സ്വാതന്ത്ര്യമുന്നയിച്ച് സമരം നടത്തുന്ന യാക്കോബായ സഭയും കോടതിവിധി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിക്കുന്ന ഓര്‍ത്തഡോക്സ് സഭയും ഉമ്മന്‍ ചാണ്ടി ഇനിയെന്ത് ചെയ്യാന്‍ പോകുന്നു എന്നതിലേക്കാണ് ഉറ്റുനോക്കുന്നത്.ഉമ്മന്‍ ചാണ്ടി കേരളത്തില്‍ സജീവമാകാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ഡ പരസ്യ പ്രതികരണം വേണെന്നാണ് സഭാ നേതൃത്വങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇടപെട്ട വിഷയത്തില്‍ കോണ്‍ഗ്രസും സര്‍വ്വോപരി ഉമ്മന്‍ ചാണ്ടിയും നടത്തുന്ന ഇടപെടല്‍ എന്തായിരിക്കും എന്നത് നിര്‍ണായകമായിരിക്കും.
കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നാണ് യാക്കോബായ സഭയുടെ പൊതുവിലയിരുത്തല്‍. പള്ളികളില്‍ നിന്ന് പുറത്താവുകയും ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്തതോടെ യാക്കോബായ സമൂഹം കോണ്‍ഗ്രസില്‍നിന്നും അകന്നിട്ടുണ്ട്. വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാത്തതാണ് ഈ അകല്‍ച്ചയ്ക്ക് പിന്നില്‍.കൂടാതെ, എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച സെമിത്തേരി ബില്ല് സഭയിലും പുറത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും എതിര്‍ത്തത് യാക്കോബായ സഭയെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എതിര്‍പ്പുകളെത്തുടര്‍ന്നാണ് ബില്ല് സഭയില്‍ പാസാകാതിരുന്നത്. ഇതിന്റെ വിയോജിപ്പ് യാക്കോബായ സഭയ്ക്ക് ശക്തമായുണ്ട്. കൂടാതെ, ബില്ല് അവതരിപ്പിച്ച സിപിഐഎമ്മിനോട് താല്‍പര്യം വര്‍ധിച്ചിട്ടുമുണ്ട്.
ഇതിന്റെ പ്രതിഫലനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായിരുന്നു. യാക്കോബായ സഭയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലെല്ലാം ജനം യുഡിഎഫിനെ കൈവിട്ടു. യാക്കോബായ മണ്ഡലങ്ങളായി അറിയപ്പെടുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പുതുപ്പള്ളി ഉള്‍പ്പെടെയുള്ള ആറ് ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ പഞ്ചായത്തിലടക്കം എല്‍ഡിഎഫ് അധികാരത്തിലേറി.ഓര്‍ത്തഡോക്സ് സഭാംഗമാണ് ഉമ്മന്‍ ചാണ്ടി. എന്നാലാവട്ടെ, വിഷയത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെയും വിശ്വാസത്തിലെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വന്ന കോടതി വിധി നടപ്പാക്കിയില്ലെന്ന ആരോപണം ഓര്‍ത്തഡോക്സ് സഭയ്ക്കുണ്ട്. അന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ സഭ പരസ്യനിലപാട് സ്വീകരിച്ചിരുന്നു.എന്നാല്‍, സെമിത്തേരി ബില്ലിനെതിരെ കോണ്‍ഗ്രസ് നിലകൊണ്ടത് ഓര്‍ത്തഡോക്സ് സഭയെ സന്തോഷിപ്പിക്കുന്നുണ്ട്. ഇതിന്റെ സൂചനയെന്നോണം ആരോടും സ്ഥിരമായ പിണക്കങ്ങളില്ലെന്ന പരാമര്‍ശം ഓര്‍ത്തഡോക്സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി നടത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....