നാട്ടാന സംരക്ഷണച്ചട്ടം ചൂണ്ടിക്കാട്ടി പരാതി
ആനക്കൊമ്പില്‍ പിടിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി. പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗോപാലകൃഷ്ണന്‍ ചെയ്തത് നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള കുറ്റകൃത്യമാണെന്ന് പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് സെക്രട്ടറി മനോജ് ഭാസ്‌കര്‍ പറഞ്ഞു.
മനോജ് ഭാസ്‌കര്‍ തൃശൂര്‍ ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കിയ പരാതി ഇങ്ങനെ
ഇക്കഴിഞ്ഞ കൊടുങ്ങല്ലൂര്‍ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയെഴുന്നള്ളിപ്പില്‍ ആനക്കൊമ്പ് പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്തതുമായി ബന്ധപ്പെട്ട പരാതി. താലപ്പൊലി നാലാം ദിവസം എന്ന ക്യാപ്ഷനില്‍ ബി ഗോപാലകൃഷ്ണന്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം അദ്ദേഹം എഴുന്നള്ളിപ്പിന് വന്ന ആനയുടെ കൊമ്പുകളില്‍ പിടിച്ചു നില്‍ക്കുന്ന രീതിയിലുള്ളതാണ്. നാട്ടാന പരിപാലന ചട്ടം അതുപോലെ ബന്ധപ്പെട്ട ആക്ട്സ് റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് പ്രകാരം കുറ്റകരമായ ഒരു കൃത്യമാണ്. ടി വ്യക്തി തൃശ്ശൂര്‍ ബാറിലെ ഒരു അഭിഭാഷകനാണ്. അതുപോലെതന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവാണ് എന്നത് ടി കുറ്റകൃത്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. സാധാരണ വ്യക്തികള്‍ക്ക് പോലും ഇത്തരം നിയമങ്ങള്‍ ലംഘിക്കാന്‍ പ്രേരണ നല്‍കുന്ന ഈ പ്രവര്‍ത്തി ചെയ്ത ബി ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിക്ക് നേരെ നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....