ഇന്ത്യന്‍ ഗവണ്മെന്റിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് ഭാരത് രത്‌ന. ടിബറ്റില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ അഭയം തേടി കഴിഞ്ഞ ആറു പതിറ്റാണ്ടു കാലമായി ഇവിടെ കഴിയുന്ന ടിബറ്റന്‍ ബുദ്ധമതക്കാരുടെ ആത്മീയാചാര്യന്‍ ദലൈ ലാമയ്ക്ക് ഭാരത് രത്‌ന നല്‍കുന്നതിനെ അനുകൂലിച്ചു കൊണ്ട് കഴിഞ്ഞ ദിവസം നടന്ന ഒരു സര്‍വേയില്‍ വോട്ടു ചെയ്തത് 62 ശതമാനം പേര്‍. 'IANS സി വോട്ടര്‍ ടിബറ്റ് പോള്‍' എന്ന സര്‍വേയിലാണ് ഇത്തരത്തില്‍ ഒരു ഫലം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ താമസിക്കുന്ന 3000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ സര്‍വേ നടത്തപ്പെട്ടത്. ഇതിലാണ് പകുതിയിലേറെപ്പേരും ദലൈ ലാമയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ ഏതെങ്കിലും മേഖലയില്‍ നടത്തപ്പെടുന്ന ശ്ലാഘനീയമായ മഹദ്പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഭാരത് രത്‌ന നല്കിപ്പോരുന്നത്.
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വേട്ടയാടാന്‍ തുടങ്ങിയ ശേഷം 1959 -ലാണ് പ്രാണരക്ഷാര്‍ത്ഥം ദലൈ ലാമ ഇന്ത്യന്‍ മണ്ണിലേക്ക് പലായനം ചെയ്‌തെത്തുന്നത്. അന്നുതൊട്ട് തന്നെ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിനു പരമാധികാരം നല്‍കണം എന്ന ആവശ്യമുന്നയിക്കുകയാണ് ലാമ ചെയ്തുപോന്നിട്ടുള്ളത്. ദലൈ ലാമയ്ക്ക് ഭാരത് രത്‌ന നല്‍കണം എന്ന ആവശ്യം കുറേക്കാലമായി ഉയരുന്നുണ്ട് എങ്കിലും, കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഈ ആവശ്യത്തിന് വീണ്ടും കാറ്റു പിടിച്ചിരിക്കുകയാണ്. സര്‍വേയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 63.1 ശതമാനം പേരും സ്ത്രീകളില്‍ 61.8 ശതമാനം പേരും ഈ തീരുമാനത്തോട് യോജിക്കുന്നുണ്ട് എന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. 1954 മുതല്‍ക്കാണ് രാഷ്ട്രം ഭാരത് രത്‌ന പുരസ്‌കാരങ്ങള്‍ നല്കിത്തുടങ്ങുന്നത്. പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് കരുതുന്നവരെ പ്രധാനമന്ത്രി പ്രസിഡന്റിന് നാമനിര്‍ദേശം ചെയ്യുകയാണ് പതിവ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....