ഇടതുമുന്നണിക്ക് തുടർഭരണം മാധ്യമങ്ങളും സർവേ നടത്തിപ്പുകാരും ആവേശപൂർവം പറയുമ്പോഴും അതിനൊന്നും ചെവികൊടുക്കാതെ ശക്തമായ പ്രചരണപരിപാടികളിലേക്ക് നീങ്ങിയിരിക്കുകയാണ് സി പി എം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വീഴ്ച്ച പറ്റിയ ഇടങ്ങളിൽ തെറ്റു തിരുത്തി പ്രചരണം തുടങ്ങിക്കഴിഞ്ഞു. കേരളത്തിലാകെ നിയോജകമണ്ഡലം തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. ആ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും ചേർന്നതാണ് ഈ സമിതി. പഞ്ചായത്ത്, ബൂത്ത് തല കമ്മിറ്റികൾ 31ന് മുൻപു രൂപീകരിക്കും.
സി ഐറ്റി യു വിന്റെ വാഹന ജാഥയുടെ പേരിൽ പാർട്ടി അണികൾ വീണ്ടും സജീവമായിക്കഴിഞ്ഞു. ഇതി കർഷക സമരം കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് പതിയെ കാര്യങ്ങൾ നീങ്ങും.
പാർട്ടിയുടെ സീറ്റിൽ പകുതിയോളം പുതുമുഖങ്ങൾക്കും യുവാക്കൾക്കുമായിരിക്കും സാധ്യത. ജനങ്ങൾക്ക് മുന്നിൽ പുതിയ നേതൃത്വത്തെ അവതരിപ്പിക്കാൻ ഇതിലും പറ്റിയ സമയം ഇല്ലെന്നാണ് വിലയിരുത്തൽ.
തുടർച്ചയായി 2 ടേം നിന്നവരെ ഒഴിവാക്കണം എന്നതാണു സ്ഥാനാർഥിത്വം സംബന്ധിച്ച സിപിഎം നിബന്ധന. ഇതിൽ കൂടുതൽ ഉറച്ചു നിൽക്കാനാണ് സാധ്യത, അതേസമയം, യാന്ത്രികമായി 2 ടേം നിബന്ധന പാലിക്കില്ല. സ്ത്രീകൾക്കും കൂടുതൽ സീറ്റ് നൽകും. മന്ത്രിമാർ ഉൾപ്പെടെ ഒരുപിടി നേതാക്കൾ ഒഴിവാകും.
ഈ മാസം 28 മുതൽ 31 വരെ പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങൾ നടക്കും. ഫെബ്രുവരി 2 മുതൽ 4 വരെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളും ചേരും. സ്ഥാനാർഥിത്വം സംബന്ധിച്ച മാർഗരേഖയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഈ യോഗങ്ങൾ ചർച്ച ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....