എ ഐ ഗ്രപ്പുകൾക്ക് തിരിച്ചടി നൽകി കോൺഗ്രസ് ഹൈക്കമാന്റ് പുതിയ നീക്കം തുടങ്ങി. പുതിയ കേരളം സൃഷ്ടിക്കാൻ ശശി തരൂർ കേരള മുഖ്യമന്ത്രി എന്ന ക്യാപയിനുമായി രംഗത്ത് ഇറങ്ങാനാണ് ആലോചന.
ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ വിമതപക്ഷത്ത് നിൽക്കുന്ന തരൂരിനെ അനുനയിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി കേരളത്തിലെ നേതാക്കളെ ഞെട്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതുപോലെ എല്ലാ ജില്ലകളിലും പ്രധാനവ്യക്തികളും യുവാക്കളുമായി ചർച്ച നടത്താൻ തരൂരിന് ചുമതല നൽകി.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗത്തിലാണ് ഹൈക്കമാന്റ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. എഐസിസി പ്രതിനിധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗഹ്ലോത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനും യോഗം ശശി തരൂരിനെ ചുമതലപ്പെടുത്തി. പ്രകടന പത്രിക തയ്യാറാക്കാൻ ശശി തരൂർ കേരള പര്യാടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂർ എം.പി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാംമാണിത്. ശശി തരൂരിന് നിർണായക ചുമതലകൾ നൽകികൊണ്ടാണ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കുന്നത്.
വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രമെ തിരഞ്ഞെടുപ്പിൽ നിർത്തുകയുള്ളൂവെന്ന് എഐസിസി പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. ഗ്രൂപ്പ് അടക്കമുള്ള മറ്റു പരിഗണനകളൊന്നും സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡമാക്കില്ല. കൂടാതെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്നും മേൽനോട്ട സമിതി തീരുമാനമെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....