വിവാദ സിംകാര്‍ഡ് തന്റെ പഴ്സണല്‍ നമ്പറാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. തനിക്ക് സിം എടുത്തുനല്‍കിയത് പ്രവര്‍ത്തകരാണ്. ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. ഫോണിന്റെ പേരില്‍ കസ്റ്റംസിന് തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിലായിരുന്നു സ്പീക്കറുടെ പ്രതികരണം.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ഈ സിം കാര്‍ഡ് എടുത്തത്. ആ സമയത്ത് കയ്യില്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാലാണ് വേറൊരാളുടെ പേരില്‍ സിം എടുക്കേണ്ടി വന്നത്. ഈ നമ്പറില്‍ സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് വിളിച്ചിട്ടുണ്ടാവും എന്നായിരുന്നു മറുപടി. മലബാറില്‍ നിന്നും പല ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കു വേണ്ടി സ്വപ്നയെ വിളിച്ചിട്ടുണ്ട്. അവിഹിതമായി ഒന്നും ചെയ്തിട്ടില്ല. 1000 ഡോളര്‍ ഒന്നിച്ചുകണ്ടിട്ടില്ല -സ്പീക്കര്‍ പറഞ്ഞു.
ഇതിന്റെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തന്നെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അവര്‍ വിളിച്ചാല്‍ പ്രോട്ടോകോള്‍ പാലിച്ച് തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. വാര്‍ത്തയുണ്ടാക്കാനാണ് ഏജന്‍സികള്‍ക്ക് താല്‍പര്യമെന്നും സ്പീക്കര്‍ പറഞ്ഞു.
കര്‍ട്ടന് പിന്നില്‍ നിന്നും തുടര്‍ച്ചയായി ആരോ എന്നെ ലക്ഷ്യം വെക്കുന്നുണ്ട്. ആദ്യം ഒന്ന് പകച്ചുപോയി. ഇപ്പോള്‍ ഒരു ശതമാനം പോലും ആശങ്കയില്ല. ഒരിഞ്ച് തലകുനിക്കില്ല. എന്റെ ശരീരഭാഷയില്‍ പ്രകടമാവുന്നത് ശരീരത്തിന്റെ ചില പ്രശ്നങ്ങളാണ്. അത് മനസിന്റെ ഭാഷയായി കാണേണ്ടതില്ല. കുറ്റവും കുറവുമൊക്കെ ഉണ്ടായിട്ടുണ്ട്. എല്ലാവരേയും വിശ്വസിച്ചുപോയി. ഇതില്‍ നിന്നെല്ലാം പാഠം പഠിച്ചു.- സ്പീക്കര്‍ പറഞ്ഞു.
സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയം തോന്നിവാസമാണെന്നും അതിന് പിന്നില്‍ യാതൊരു യുക്തിയും ഇല്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്പീക്കര്‍ ഉപയോഗിക്കുന്ന ഒരു സിംകാര്‍ഡ് അദ്ദേഹത്തിന്റെ സുഹൃത്തിന്റേതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡോളര്‍കടത്ത് കേസില്‍ നാസ് അബ്ദുള്ള, ലെഫീര്‍ മുഹമ്മദ് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സിം കാര്‍ഡ് നാസിന്റെ പേരിലുള്ളതാണെന്നായിരുന്നു കണ്ടെത്തല്‍. നയതന്ത്രബാഗേജില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതല്‍ ഈ നമ്പര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....