നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ പുറത്താക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട്. പാര്‍ട്ടി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹല്‍ വിഭാഗം വക്താവ് നാരായണ്‍ ശ്രേഷ്ഠയാണ് ഇക്കാര്യം അറിയിച്ചതെന്നും പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നും എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒലിയുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് അസാധുവാക്കിയെന്നാണ് നാരായണ്‍ ശ്രേഷ്ഠ പറഞ്ഞത്.അടുത്തിടെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഒലി തീരുമാനിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമായത്. ഒലിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ മുന്‍ മാവോയിസ്റ്റ് വിഭാഗത്തിലെ ഏഴു മന്ത്രിമാര്‍ രാജിവച്ചിരുന്നു. ഏപ്രില്‍ 30, മെയ് 10 തീയതികളിലായാണ് നേപ്പാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
2018 മേയ് മാസത്തിലാണ് ഒലിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സിപിഎന്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്), മുന്‍ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹല്‍ (പ്രചണ്ഡ) നയിച്ച സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നിവ ലയിച്ച് എന്‍സിപി രൂപീകൃതമായത്. ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും ഇരു വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു.അതേസമയം, തന്റെ പഴയ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുഎംഎല്‍) പുനരുജ്ജീവിപ്പിക്കാന്‍ ഒലി ആലോചിക്കുന്നതായാണ് നേപ്പാള്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....