ജോസ് പക്ഷം മുന്നണി വിട്ടതോടെ കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും കോണ്‍ഗ്രസ് ഉന്നമിടുന്നു. എന്നാല്‍ ഒന്നും വിട്ടുകൊടുക്കില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്.കേരള കോണ്‍ഗ്രസ് പോയപ്പോള്‍ ബാക്കിയായ സീറ്റുകളില്‍ കണ്ണ് വച്ച് കാത്തിരിക്കുകയാണ് കോണ്‍ഗ്രസിലെ മത്സരമോഹികള്‍. കോട്ടയത്ത് ഒന്‍പതില് ആറ് സീറ്റിലും കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസാണ് മത്സരിച്ചത്. ഇക്കുറി ഏറ്റുമാനൂരും ചങ്ങനാശേരിയുമാണ് തര്‍ക്ക പ്രദേശങ്ങള്‍. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിന്റെ ലതികാ സുഭാഷും ജോസഫ് പക്ഷത്തെ പ്രിന്‍സ് ലൂക്കോസും പ്രചാരണം തുടങ്ങിയ മട്ടാണ്.
പൂഞ്ഞാര്‍ ലീഗിന് കൊടുത്തില്ലെങ്കില്‍ കേരള കോണ്‍ഗ്രസിലെ സജി മഞ്ഞക്കടമ്പിലിനാണ് സാധ്യത. പക്ഷേ കോണ്‍ഗ്രസ് അവിടെയും ഉടക്കിടുന്നു. അന്തരിച്ച സി.എഫ്. തോമസിന്റെ മണ്ഡലമായ ചങ്ങനാശേരി കോണ്‍ഗ്രസ് ഏറ്റെടുക്കും. ഇരിക്കൂറില്‍ നിന്നും ഇക്കുറി മണ്ഡലം മാറി കെ.സി. ജോസഫ് അവിടെ മത്സരിക്കും. മാണി സി കാപ്പനില്ലെങ്കില്‍ പാലായില്‍ കോണ്‍ഗ്രസിനായി ടോമി കല്ലാനിക്കാണ് സാധ്യത. കോട്ടയത്ത് യുഡിഎഫില്‍ സീറ്റ് വീതം വയ്പ്പിലെ കല്ലുകടി വരുംദിവസങ്ങളില്‍ പൊട്ടിത്തെറിയായി മാറിയാലും അത്ഭുപ്പെടാനില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....