സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പത്തിന് തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. അടുത്ത മാസം 13ന് ആരംഭിക്കുന്ന കേരളയാത്രയുടെ ഒരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. മേഖലാ ജാഥകള്‍ വിജയിപ്പിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം കീഴ്ഘടകങ്ങള്‍ക്ക് സെക്രട്ടറിയേറ്റ് നല്‍കും. ലീഗുമായി ബന്ധപ്പെട്ട് എ വിജയരാഘവന്‍ നടത്തിയ വിവാദപ്രസ്താവനയും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാന്‍ സാധ്യതയുണ്ട്. സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം രണ്ട് മുതല്‍ നാല് വരെ സിപിഎമ്മിന്റെ സംസ്ഥാനനേതൃയോഗങ്ങള്‍ ചേരുന്നുണ്ട്. അതേസമയം, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് പാണക്കാട് എത്തും. രാവിലെ ഒമ്പത് മണിയോടെയാണ് മുല്ലപ്പള്ളി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ എത്തുക. ഉമ്മന്‍ചാണ്ടിടെയും രമേഷ് ചെന്നിത്തലയുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് മുല്ലപ്പള്ളിയും പാണക്കാട് എത്തുന്നത്. യുഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ സജീവമായിരിക്കെ മുല്ലപ്പള്ളി നടത്തുന്ന സന്ദര്‍ശനം രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലീഗ് നേതൃത്വവുമായി കെപിസിസി അധ്യക്ഷന്‍ ചര്‍ച്ച നടത്തിയേക്കും. രാഷ്ട്രീയ കൊലപാതക ആരോപണം ഉയര്‍ന്ന കീഴാറ്റൂരും മുല്ലപ്പള്ളി സന്ദര്‍ശനം നടത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....