News Beyond Headlines

03 Sunday
May

ഞാനും മകനും ഉണ്ടാകും; ‘മക്കള്‍ രാഷ്ട്രീയം തെറ്റല്ല’ ഉമ്മന്‍ ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി സാധ്യത തള്ളാതെ ചാണ്ടി ഉമ്മന്‍. പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ മത്സരിക്കും. എന്നെ സ്ഥാനാര്‍ത്ഥിയാക്കിയാലും പ്രശ്നമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.മക്കള്‍ രാഷ്ട്രീയം തെറ്റല്ലെന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അത് മാത്രമാവരുത് യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു.'എനിക്ക് ചില പരിമിതികളുണ്ട്. അത് ഞാന്‍ നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിപ്പോളും നിലനില്‍ക്കുന്നതാണ്. പാര്‍ട്ടിയെന്നത് ഒരു കുടുംബത്തിന്റേത് മാത്രമല്ലല്ലോ, പല ആളുകള്‍ ചേര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ, പാര്‍ട്ടിയെന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്നമല്ല, ഞാനത് അനുസരിക്കും', ചാണ്ടി ഉമ്മന്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ പിന്‍ഗാമിത്വമില്ലെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും കഴിഞ്ഞ 21 വര്‍ഷമായി താന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായി പ്രചാരണത്തിന് ഇറങ്ങിയത് 2000-ത്തില്‍ പുതുപ്പള്ളി പഞ്ചായത്തിലാണ്. അതിന് ശേഷം 12 തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിനിറങ്ങി. പ്രവര്‍ത്തനം തുടരുക എന്നതാണ് പോളിസി. മകനോ മകളോ രാഷ്ട്രീയത്തില്‍ വരുന്നത് കൊണ്ട് തെറ്റൊന്നുമില്ല. അവര് രാഷ്ട്രീയത്തില്‍ പദവികള്‍ നേടാന്‍ അതൊരു ക്വാളിഫിക്കേഷനാകുന്നതാണ് തെറ്റ്. പക്ഷേ അതൊരു ഡിസ്‌ക്വാളിഫിക്കേഷനുമാകരുതല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുവേണ്ടി അഭിഭാഷക വേഷത്തിലെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളെന്നാണ് ഒരു വിഭാഗം ഇതിനെ വിശേഷിപ്പിച്ചത്.
ചാണ്ടി ഉമ്മന് തന്റെ ഭാഗത്തുനിന്നും യാതൊരു പിന്തുണയുമുണ്ടാവില്ലെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 'മകന്‍ ചാണ്ടി ഉമ്മന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?' എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'ചാണ്ടി വളരെ സജീവമായിട്ട് രാഷ്ട്രീയരംഗത്തൊക്കെയുണ്ട്. കെഎസ്യുവിലുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസിലുണ്ട്. പക്ഷെ, രാഷ്ട്രീയത്തില്‍ വരുന്ന സമയത്ത് തന്നെ, എന്തു വേണമെങ്കിലും ആകാം. നിങ്ങള്‍ക്ക് ഏത് പ്രവര്‍ത്തനം വേണമെങ്കിലും ആകാം. ഞാന്‍ തടസം നില്‍ക്കില്ല. പക്ഷെ, എന്റെ ഒരു സപ്പോര്‍ട്ട് കിട്ടും എന്ന് ധരിച്ച് വരരുത് എന്ന് പറഞ്ഞിട്ടുണ്ട്', എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....