കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിച്ചുകൊണ്ടിരിക്കെ കോഴിക്കോട് ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കാനുള്ള സാധ്യത തെളിയുകയാണ്. കോണ്‍ഗ്രസിനായി നേരത്തെ പ്രചാരണ രംഗത്തുണ്ടായിരുന്ന ധര്‍മ്മജന്‍ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.കോമഡി പരിപാടികളിലൂടെ പരിചിതനായ ധര്‍മ്മജന്‍ സിനിമകളിലും സജീവമാണ്. കഴിഞ്ഞദിവസങ്ങളില്‍ ബാലുശ്ശേരിയിലെ ചില പരിപാടികളില്‍ സജീവമായ ധര്‍മ്മജന്‍ ഇക്കുറി ഇവിടെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തിന് സംവരണമുള്ള മണ്ഡലത്തില്‍ നിലവില്‍ പുരുഷന്‍ കടലുണ്ടിയാണ് എംഎല്‍എ. ഇടതുമുന്നണി 15,000ത്തില്‍ അധികം വോട്ടുകള്‍ക്ക് മുസ്ലീം ലീഗിന്റെ യുസി രാമനെ തോല്‍പ്പിക്കുകയായിരുന്നു.സിനിമ സ്നേഹികളുടെ വോട്ടുകൂടി ഇക്കുറി ലഭിച്ചാല്‍ ധര്‍മജനെ ജയിപ്പിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ മുസ്ലീം ലീഗ് ഈ സീറ്റ് കോണ്‍ഗ്രസുമായി വെച്ചുമാറും.നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്താണ് ധര്‍മ്മജന്‍. നടി ആക്രമണക്കേസിലെ പ്രതിയായ ദിലീപിനെ ധര്‍മ്മജന്‍ അന്ന് പരസ്യമായി പിന്തുണച്ചത് ഏറെ വിവാദമായിരുന്നു. ദിപീല് ജയിലില്‍ കടന്നപ്പോള്‍ താനും ഭാര്യയും മക്കളും നിലത്ത് പായ് വിരിച്ചാണ് കിടന്നതെന്നാണ് ഇതേക്കുറിച്ച് ധര്‍മ്മജന്‍ പിന്നീട് പറഞ്ഞത്.
ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ജയില്‍ പരിസരത്ത് മദ്യപിച്ചെത്തി വൈകാരികമായ രംഗങ്ങളുണ്ടാക്കിയും ധര്‍മ്മജന്‍ വാര്‍ത്തകളില്‍ ഇടംനേടി. ജാമ്യം ലഭിച്ച സന്തോഷത്തിനാണ് മദ്യപിച്ച് ദിലീപിനെ സ്വീകരിക്കാനെത്തിയതെന്ന് ധര്‍മ്മജന്‍ ഇതിനെ ന്യായീകരിച്ചു.തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സിനിമാ നടനെന്നതിലുപരി ജനപിന്തുണ നേടാന്‍ ധര്‍മ്മജന് കഴിയുമോ എന്ന് കോണ്‍ഗ്രസിനകത്തുതന്നെ ആശങ്കയുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഗണേഷ് കുമാറിനെതിരെ മത്സരിച്ചപ്പോള്‍ പരാജയമായിരുന്നു ഫലം. കൊല്ലത്ത് മറ്റൊരു നടന്‍ മുകേഷ് ഇടതുമുന്നണിയുടെ പിന്തുണയോടെ ജയിക്കുകയും ചെയ്തു.ജഗദീഷിന്റെ അനുഭവമായിരിക്കും ധര്‍മ്മജനുണ്ടാവുകയെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം, ഇടതുമുന്നണിയുടെ തട്ടകത്തില്‍ അട്ടിമറി ജയത്തിനായി ഒരു പരീക്ഷണം നടത്തുന്നതില്‍ തെറ്റില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....