എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് നിയമനം. നേരത്തെ ഇദ്ദേഹത്തെ എം.ഡിയാക്കാന്‍ തീരുമാനിച്ചെങ്കിലും ചെയര്‍മാന്റെ അധിക ചുമതല കൂടി നല്‍കിയാണ് നിയമനം. ഇതുള്‍പ്പെടെ പൊലീസില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമഗ്ര അഴിച്ചു പണി നടത്തി.
ജില്ലാ പൊലീസ് മേധാവികള്‍ക്കും സ്ഥാനചലനം. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി.യായിരുന്ന പി.കെ. മധുവിനെ തിരുവനന്തപുരം റൂറല്‍ എസ്.പിയായി നിയമിച്ചു. റൂറല്‍ എസ്.പിയായിരുന്ന ബി. അശോകനെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിയും അവിടെ നിന്ന് യു. അബ്ദുല്‍ കരീമിനെ മലബാര്‍ സ്‌പെഷല്‍ പൊലീസ് കമാണ്ടന്റായും മാറ്റി നിയമിച്ചു.
തിരുവനന്തപുരം സിറ്റി ഡി.സി.പിയായിരുന്ന ഡോ. ദിവ്യ വി. ഗോപിനാഥിനെ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജി (െഎ.സി.ടി) എസ്.പിയായി നിയമിച്ചു. ടെലികോം വിഭാഗം എസ്.പിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. ദിവ്യക്ക് പകരം പൊലീസ് ആസ്ഥാനത്തെ എ.എ.െഎ.ജിയായിരുന്ന ഡോ. വൈഭവ് സക്‌സേനയാണ് പുതിയ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷനര്‍ (ഡി.സി.പി). വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്റലിജന്റ്‌സ് വിഭാഗം എസ്.പിയായിരുന്ന എസ്. ഹരിശങ്കറെ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡി. ശില്‍പയെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായാണ് മാറ്റി നിയമിച്ചത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന ജി. ജയ്‌ദേവിനെ ആലപ്പുഴയിലേക്കും അവിടെയുണ്ടായിരുന്ന പി.എസ്. സാബുവിനെ എറണാകുളം സ്റ്റേറ്റ് സ്‌പെഷല്‍ബ്രാഞ്ചിലേക്കും മാറ്റി. എറണാകുളം സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്.പിയായിരുന്ന എന്‍. വിജയകുമാറിന് സ്റ്റേറ്റ് സ്‌പെഷല്‍ബ്രാഞ്ച് സെക്യൂരിറ്റി വിഭാഗം എസ്.പിയായാണ് നിയമനം. വയനാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ജി. പുങ്കുഴലിയെ തൃശൂര്‍ ര്‍ റൂറലിലേക്കും അവിടെ നിന്നും ആര്‍. വിശ്വനാഥിനെ പാലക്കാട് പൊലീസ് മേധാവിയായും നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ കമ്യൂനിക്കേഷന്‍ ടെക്‌നോളജി (െഎ.സി.ടി) എസ്.പിയായിരുന്ന അരവിന്ദ് സുകുമാറാണ് വയനാട്ടിലെ പുതിയ പൊലീസ്ജില്ലാ പൊലീസ് മേധാവി
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....