നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തിൽ തിരിച്ചു വന്നില്ലങ്കിലും കോൺഗ്രസ് ഇപ്പോഴുള്ള സീറ്റുകൾ നഷ്ടപ്പെടുത്തെരുതെന്ന് ഹൈക്കമാന്റിന്റെ കർശന നിർദേശം.
കേന്ദ്രനേതൃത്വത്തിന് വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും സർവേ നടത്തിയ ഏജൻസികളുടെയും എ ഐ സി സി നേതാക്കളുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നീക്കത്തിലേക്ക് കോൺഗ്രസ് മാറിയിരിക്കുന്നത്.
ഘടക കക്ഷികളെ ഒപ്പം നിർത്തി പരമാവധി സീറ്റ് വർദ്ധപ്പിക്കുക, നേതാക്കൾ പരസ്പരം വിരുദ്ധ അഭിപ്രായങ്ങൾ പറഞ്ഞ് തർക്കം ഉണ്ടാക്കരുത് തുടങ്ങിയ കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.
കെ സുധാകരന്റെ പ്രശ്‌നത്തിൽ വളരെ പെട്ടന്ന് ഷാനിമോൾ മലക്കം മറിഞ്ഞത് രാഹുൽ ക്യാമ്പിന്റെ നിർദേശത്തെ തുടർന്നാണ്. കേരളത്തിനായി നിയോഗിക്കപ്പെട്ട മൂന്ന് എഐസിസി സെക്രട്ടറിമാർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗങ്ങളിലടക്കം പങ്കെടുത്തു വരുന്നു. താരിഖ് അൻവർ ഏതാണ്ടു സ്ഥിരമായി കേരളത്തിൽ തന്നെയുണ്ട്. ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവച്ച്, വിജയസാധ്യത മാനദണ്ഡമാക്കി പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യമുള്ള സ്ഥാനാർഥിപ്പട്ടിക വരണമെന്ന ഹൈക്കമാൻഡ് നിർദേശം ഇവർ പ്രാവർത്തികമാകുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വഴങ്ങിയാലും ചില ജില്ലകളിലെ നേതാക്കൾ അത് അംഗീകരിക്കുമോ എന്ന് കാര്യത്തിൽ സംശയമുണ്ട്.
. നിയമസഭാ തിരഞ്ഞെടുപ്പു കഴിയുംവരെ എഐസിസിയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ പാർട്ടി. കെ സി വേണുഗോപാൽ, കേരളത്തിലെ നേതാക്കൾ ഒന്നടങ്കം തഴഞ്ഞ കെ വി തോമസ്, പിജെ കുര്യൻ എന്നിവരാണ് ഡൽഹി റിപ്പോർട്ടിങ്ങ് നടത്തുന്നത്.
ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുഖങ്ങളാക്കി നിർത്തി പരമാവധി സീറ്റിൽ കൂടുതൽ യുവാക്കളെ എത്തിച്ച് ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തിലെ പാർട്ടിയെ സജീവമാക്കുകയാണ് ഇവരുടെ ലക്ഷ്യം. തൽക്കാലം കേരള ഭരണം പിടിക്കാൻപഴയമുഖങ്ങൾ വേണമെന്ന വാദം അതിനാൽ കേന്ദ്രനേതൃത്വം കാര്യമാക്കുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....