താരസംഘടനയായ അമ്മയിലെ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘനത്തിനെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പരാതിക്ക് പിന്നാലെ യോഗത്തിലെ ഫോട്ടോ പങ്കുവച്ച് ഹൈബി ഈഡന്‍. താങ്കള്‍ പങ്കെടുത്ത യോഗത്തിലെ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത് അറിഞ്ഞില്ലേയെന്നാണ് ഫേസ്ബുക്കിലെ കോണ്‍ഗ്രസ് അനുഭാവികള്‍ ഹൈബിയോട് ചോദിക്കുന്നത്.
''താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം കലൂര്‍ ദേശാഭിമാനി റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍, ഏറെ നാളുകള്‍ക്ക് ശേഷമാണ് സിനിമ രംഗത്തെ സുഹൃത്തുക്കളെ ഒരുമിച്ച് കാണാന്‍ സാധിച്ചത്. ഏറെ സന്തോഷം.''- എന്ന ക്യാപ്ഷന്‍ സഹിതമാണ് ഹൈബി യോഗത്തില്‍ സംസാരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
അമ്മ സംഘടനാ നേതാക്കള്‍ക്കെതികരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാനാണ് രംഗത്തെത്തിയത്. അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം. പരിപാടി സംഘടിപ്പിച്ചത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്നും എസി ഹാളിലെ ഉദ്ഘാടന പരിപാടിയില്‍ 150ല്‍ അധികം പേര്‍ പങ്കെടുത്തെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ചുകൂടിയിരുന്നെന്നും താരങ്ങള്‍ ഒത്തുകൂടിയതും ജനക്കൂട്ടം തമ്പടിച്ചതും വ്യാപനത്തിന് വഴിവെക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് കൊച്ചി ഡിസിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അമ്മയുടെ പുതിയ ആസ്ഥാനമന്ദിരം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. 10 കോടിയിലധികം ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. കലൂര്‍ ദേശാഭിമാനി റോഡിലാണ് ആറ് നിലകളിലായുളള ആസ്ഥാന മന്ദിരം. അമ്മയുടെ ഒരു സ്വപ്നമായിരുന്നു. അതാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചതെന്നും എല്ലാവരുടെയും ഒരുമിച്ചുള്ള പ്രയത്‌നം കൊണ്ടാണ് ഇപ്പോള്‍ ഇത് സാധിച്ചതെന്നും ചടങ്ങില്‍ പങ്കെടുത്ത് മോഹന്‍ലാല്‍ പറഞ്ഞു. അമ്മയുടെ പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 2019ലാണ് മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരമായിരിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....