News Beyond Headlines

25 Saturday
April

ചെങ്കോട്ടയിലെ സംഘര്‍ഷം; നടന്‍ ദീപ് സിദ്ദു അറസ്റ്റില്‍

റിപബ്ലിക് ദിനത്തിലെ കര്‍ഷക സമരത്തില്‍ ഡല്‍ഹിയില്‍ ചെങ്കോട്ടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദ് അറസ്റ്റില്‍. . ചെങ്കോട്ടയില്‍ നിശാന്‍ സാഹിബ് പതാക സ്ഥാപിച്ചത് ദീപു സിദ്ദുവിന്റെ ആസൂത്രണ പ്രകാരമാണെന്നാണ് പൊലീസ് ആരോപണം. ബിജെപിയുമായി ബന്ധമുള്ളയാളാണ് ദീപ് സിദ്ദു.
ദീപു സിദ്ദു ഉള്‍പ്പെട കേസിലുള്‍പ്പെട്ട മൂന്ന് പേരെ കണ്ടു പിടിക്കാന്‍ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ധന സഹായം ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു.അതേസമയം സിദ്ദുവിനെ സമരത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തീരുമാനിച്ചിരുന്നു. കര്‍ഷക സമരത്തിന്റെ ഭാഗമല്ലാത്ത ദീപു സിദ്ദ് എങ്ങനെയാണ് കിസാന് ട്രാക്ടര്‍ മാര്‍ച്ചില്‍ എത്തിയതെന്നാണ് കര്‍ഷകരടക്കം ഉന്നയിക്കുന്ന സംശയം.
ആരോപണത്തിന് പിന്നാലെ ഇയാള്‍ ചെങ്കോട്ടയിലെ സമരത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ബിജെപിയുമായി അടുത്ത ബന്ധമുള്ള സംഘടനയുടെ പ്രതിനിധിയാണ് ദീപ് സിദ്ദു. ഈ പശ്ചാത്തലം ചൂണ്ടികാട്ടി സിദ്ദുവിനെ കര്‍ഷകര്‍ സമരത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ പുറത്താക്കലിന് പിന്നാലെ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സമരവുമായി ഡല്‍ഹിയില്‍ തുടരുകയായിരുന്നു.
അതേസമയം സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച ഡല്‍ഹി പൊലീസ് നടപടിയില്‍ സംശയം പ്രകടിപ്പിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. സിദ്ധുവിന്റെ ബിജെപി പശ്ചാത്തലം പുറത്ത് വന്ന സാഹചര്യത്തില്‍ അന്വേഷണത്തെ വഴിതിരിച്ച് വിടാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമമാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....