പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ 'ഐശ്വര്യകേരള യാത്ര'യിൽ 'സോളാറി'നെ ഓർമിപ്പിച്ച് കലാജാഥ കടന്നു കൂടിയത് പാർട്ടയിൽ വിവാദമാവുന്നു.
കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ ഉമ്മൻചാണ്ടിയുടെ ഭരണത്തെ തള്ളിപ്പറഞ്ഞ ചെന്നിത്തലയുടെ റാഥ വീണ്ടും പാർട്ടിക്കുള്ളിൽ പുതിയ വിവാദമായിരിക്കുകയാണ്. സി പി എം അനുകൂല മാധ്യമങ്ങളിലൂെയാണ് വാർത്ത പുറത്തുവന്നത്.
ചെന്നിത്തലയുടെ അംഗീകാരത്തോടെ തീരുമാനിച്ച സ്‌ക്രിപ്റ്റാണിത്. ജാഥയ്ക്ക് മുന്നോടിയായാണ് കലാജാഥ സ്വീകരണ സ്ഥലത്തെത്തുന്നത്. 'സോളാർ' എന്ന് എഴുതിയ ബോർഡും കലാകാരന്മാർ പ്രദർശിപ്പിക്കുന്നു.
കേസ് സിബിഐയ്ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിന് എതിരെയെന്ന് തോന്നിപ്പിക്കും വിധമാണ് അവതരണം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വലിയ അഴിമതിയായ സോളാർ കേസ് ഇത്തവണയും എൽഡിഎഫിന്റെ പിടിവള്ളിയാണെന്ന് കലാജാഥ വിളിച്ചു പറയുന്നു. എന്നാൽ, ചെന്നിത്തലയുടെ ലക്ഷ്യം ഉമ്മൻചാണ്ടിയാണെന്ന് ആർക്കും ബോധ്യമാകുന്നതാണ് അനവസരത്തിൽ കയറിയുള്ള 'സോളാർ' കളിയെന്ന് ചില കോൺഗ്രസ് നേതാക്കൾ കെ പി സി സി യെ പരാതി അറിയിച്ചു.
ഐശ്വര്യകേരള യാത്രയിൽ 'സോളാർ' വിഷയം പറയുന്നത് പരോക്ഷമായി ഉമ്മൻചാണ്ടിക്ക് തിരിച്ചടിയാകുന്നതായി ഇവർ പാർടിയിൽ ആക്ഷേപവും ഉന്നയിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിനെ ജനം തിരസ്‌കരിച്ചതിനുപിന്നിൽ ഭരണകാലത്തെ പിൻവാതിൽനിയമനവും കാരണമായെന്ന ചെന്നിത്തലയുടെ വാർത്താ സമ്മേളനത്തിലെ പ്രതികരണം പല കോൺഗ്രസ് നേതാക്കളിലും അമർഷമുണ്ടാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....