News Beyond Headlines

30 Thursday
April

‘വഴിപാടെന്നാണ് പറഞ്ഞത്, എന്റെ നിഷ്‌കളങ്കത കൊണ്ട് ആയിരം കൊടുത്തു,’ രാമക്ഷേത്ര ഫോട്ടോ ശ്രദ്ധിച്ചില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആര്‍എസ് എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍. താന്‍ ചതിക്കപ്പെട്ടതാണെന്നും അറിയാതെയാണ് താന്‍ ചതിയില്‍ പെട്ടതെന്നും കുന്നപ്പിള്ളില്‍ പറയുന്നു.
' ഇന്നലെ മണ്ഡലമായ പെരുമ്പാവൂരിലെ ഇരിങ്ങോള്‍കാവിന്റെ സമീപത്തു നിന്ന് കുറച്ചാളുകള്‍ എന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ചു. ഞാന്‍ വൈകുന്നോരം കാണാമെന്നുമേറ്റു. പക്ഷെ അവര്‍ ആര്‍എസ്എസ്‌കാരാണെന്നോ അവരുടെ ദൗത്യം നമ്മളെ കബളിപ്പിക്കലാണെന്നോ എനിക്കറിയില്ലായിരുന്നു. വളരെ തിരക്കു പിടിച്ച ദിവസമായിരുന്നു. അവരിവിടെ വന്നപ്പോള്‍ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വഴിപാട് കൊടുക്കണമെന്ന് പറഞ്ഞു. ഞാന്‍ തിരക്കിനിടയില്‍ എന്റെ നിഷ്‌കളങ്കത കൊണ്ട് ഇത് അവരുടെ അജണ്ടയാണെന്ന് തിരിച്ചറിയാന്‍ പറ്റാതെ ആയിരം രൂപ സംഭാവന കൊടുത്തു എന്നത് ശരിയാണ്. അത് എല്ലാ സമുദായക്കാര്‍ വരുമ്പോഴും ഞാന്‍ കൊടുക്കാറുണ്ട്. ആര്‍എസ്എസ് എന്നെ തെറ്റിദ്ധരിപ്പിക്കുകയും ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പ്രശ്നത്തിന്‍മേല്‍ എന്നെ പോലെയുള്ള ഒരു മതേതരവാദിയെ പെടുത്തുവാന്‍ വന്നത് ശരിയായില്ല. എനിക്കതില്‍ കടുത്ത വേദനയുണ്ട്. ഇവിടെ വന്നവര്‍ ഒരു ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് ഒരു ക്ഷേത്രത്തിന്റെ ഫോട്ടോയും എനിക്ക് നല്‍കി. ഞാനത് ആഴത്തില്‍ നോക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ അത് വാങ്ങുകയും അവര്‍ ഫോട്ടോ എടുത്ത് പോവുകയും ചെയ്തു. ഇവിടെ നിന്നിറങ്ങി ഉടനെ അവര്‍ ചെയ്തത് എനിക്കെതിരെയുള്ള പ്രചരണം ആരംഭിക്കാന്‍ തുടങ്ങി. അതുമൂലം ഒരു സമുദായത്തിനുണ്ടായ വേദനയില്‍ വ്യക്തിപരമായി ഞാന്‍ ഖേദം പ്രകടിപ്പിക്കുകയാണ്,' എല്‍ദോസ് കുന്നപ്പിള്ളില്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
ആര്‍എസ്എസുകാര്‍ക്ക് എല്‍ദോസ് പണം നല്‍കുകയും ജില്ലാ പ്രചാരകന്‍ അജേഷ് കുമാറില്‍ നിന്ന് ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റുവാങ്ങുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭവ്യമായ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവുക എന്നത് ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് ലഭിച്ച ഭാഗ്യമാണെന്ന് തുക കൈമാറി കൊണ്ട് എല്‍ദോസ് പറഞ്ഞിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....