തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും അടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്താണ് പ്രവര്‍ത്തകര്‍ സിപിഎമ്മിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എല്ലാവരേയും പതാക നല്‍കി സിപിഎം പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ കെബി അഷറഫ്, എം സത്യന്‍, നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ് രവീന്ദ്രന്‍, മട്ടാഞ്ചേരി ഈരവേലില്‍ മണ്ഡലം പ്രസിഡണ്ട് കെഎസ് സൈഫുദ്ദീന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അയൂബ് സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സിപിഎം പ്രവേശനം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്ദു ജ്യോതിഷ്, കോണ്‍ഗ്രസ് വനിതാ നേതാക്കളായ റിറ്റി സെബാസ്റ്റ്യന്‍, ജാന്‍സി റോയ്, ഐആര്‍ മജ്ഞുള എന്നിവരും പിഎച്ച് അബ്ദുള്‍ സലാം, ബഷീര്‍ അലി, ഇസ്മയില്‍ ഹസന്‍, പിഎം ബഷീര്‍ എന്നിവര്‍ അടക്കമുള്ള പ്രാദേശിക നേതാക്കളും കോണ്‍ഗ്രസ് വിട്ടവരില്‍പെടും. കോണ്‍ഗ്രസ് നേതാക്കളുടെ അവസരവാദ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിട്ടതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കുടുംബവും ഉള്‍പ്പെടെ മുപ്പതോളം പേര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പാലോട് പെരിങ്ങമല പഞ്ചായത്ത് ഇടവം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സിന്ധുവാണ് ബിജെപിയില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബിജെപിയില്‍ നിന്ന് രാജിവെച്ചെത്തിയവരെ സിപിഎം നേതാക്കള്‍ ചുവന്നമാലയിട്ട് സ്വീകരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....